കൂടോത്രവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: കേരളത്തിൽ ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.

ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇത്തരത്തിൽ നിലപാട് അറിയിച്ചത്.

നിയമ നിര്‍മ്മാണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് ആണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട്.

നിയമ നിർമാണം ആലോചനയിലുണ്ടെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്.

നിയമ നിർമാണത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദിസംഘം ഫയൽചെയ്ത ഹർജിയാണ് കോടതി ഇപ്പോൾ പരിഗണിക്കുന്നത്.

ഇത്തരമൊരു നിയമ നിർമാണം ആവശ്യമാണെന്ന റിപ്പോർട്ട് ജസ്റ്റിസ് കെ.ടി തോമസ് കമ്മിഷൻ 2019-ൽ സർക്കാരിന് നൽകിയിരുന്നു.

എന്നാൽ ഈ കമ്മിഷന്റെ ശുപാര്‍ശയും നടപ്പാക്കില്ലെന്നാണ് സർക്കാർ തീരുമാനം. എന്നാൽ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം നല്‍കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

English Summary :

The Kerala government has stated that it will not enact a law to ban black magic and witchcraft in the state.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി കൊച്ചി: എയര്‍ ഇന്ത്യ വിമാനം നേരത്തെ പുറപ്പെട്ടതിനെ...

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ...

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം പാലക്കാട്: കാറും...

കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി ബ്രിട്ടീഷ് സർക്കാർ

കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി...

എം.ഡി.എം.എയുമായി ആറുപേര്‍ പിടിയില്‍

എം.ഡി.എം.എയുമായി ആറുപേര്‍ പിടിയില്‍ ചാലോട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതി...

Related Articles

Popular Categories

spot_imgspot_img