‘ഇന്ദിര എന്നാൽ ഇന്ത്യയെന്നല്ല, ഇന്ദിര എന്നാൽ ഹിറ്റ്‌ലർ എന്നാണ്…ബിജെപിക്കെതിരെ പരാതി

ബെംഗളൂരു: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് എ ഐ വീഡിയോ നിർമിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെതിരെ പരാതി. കർണാടകയിലെ ബിജെപി ഘടകത്തിനെതിരെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി)യാണ് പരാതി നൽകിയത്.

ജനറൽ സെക്രട്ടറി എസ് മനോഹർ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.

‘ഇന്ദിര എന്നാൽ ഇന്ത്യയെന്നല്ല, ഇന്ദിര എന്നാൽ ഹിറ്റ്‌ലർ എന്നാണ്’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി അപകീർത്തികരമായ എ ഐ വീഡിയോ അവരുടെ എക്‌സ് ഹാൻഡിലിൽ പങ്കുവെച്ചത്.

38 സെക്കൻഡ് ദൈർഘ്യമുളള വീഡിയോയിൽ ഇന്ദിരാ ഗാന്ധിയുടെ മുഖത്ത് ഹിറ്റ്‌ലറുടേതിന് സമാനമായ മീശയും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചേർത്തിട്ടുണ്ട്.

‘ഇന്ന് ഞാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യം എന്റെ അധീനതയിൽ ആക്കുകയും ചെയ്യുന്നു’ എന്ന് എഐ വീഡിയോയിൽ ഇന്ദിരാ ഗാന്ധി പറയുന്നുണ്ട്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു.

മുൻ പ്രധാനമന്ത്രിയെ അപമാനിക്കുന്നതിനു സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താനും ലക്ഷ്യമിട്ടുളള വീഡിയോയാണ് ഇതെന്ന് കോൺഗ്രസ് പരാതിയിൽ ആരോപിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 191 (കലാപമുണ്ടാക്കാനുളള ഉദ്ദേശത്തോടെയുളള പ്രകോപനം), 353 (പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

The Karnataka Pradesh Congress Committee (KPCC) has filed a complaint against a BJP unit in Karnataka for creating and circulating an AI-generated video on social media that compares former Prime Minister Indira Gandhi to Adolf Hitler.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത് വൻ വിലക്കുറവ്

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത്...

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ; പിക്‌സൽ 10 എത്തും ദിവസങ്ങൾക്കകം

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ;...

Related Articles

Popular Categories

spot_imgspot_img