ചേർപ്പുങ്കൽ: ചികിത്സ മുന്നോട്ടു കൊണ്ടുപോകുവാൻ കഷ്ടപ്പെടുന്ന വൃക്ക രോഗികൾക്ക് കരുതലായി ജൂബിലി റിനൽ കെയർ പ്രൊജക്ട്. പാലാ രൂപതയുടെ 75ാം വാർഷികം പ്രമാണിച്ച് പ്രതീകാത്മകമായി 75 ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകൾ നൽകുന്നതാണ് പദ്ധതി.
എ.കെ.സി സി ചേർപ്പുങ്കൽ യൂണിറ്റിൻ്റെ സാമൂഹ്യ ക്ഷേമ തുടർ പദ്ധതിയായ കരുതലിൻ്റെ ഭാഗമായി ചെയ്യുന്ന പദ്ധതിയാണ് ജൂബിലി റീനൽ കെയർ പ്രൊജക്ട് . കുറഞ്ഞത് 10 തവണയെങ്കിലും ഡയാലിസിസ് ചെയ്യുവാനാകുന്ന ഉയർന്ന നിലവാരമുള്ള കിറ്റുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യപ്പെടുന്നത്.
ജാതി – മത-പ്രാദേശിക വിത്യാസങ്ങളില്ലാതെ താത്പര്യമുള്ള ആർക്കും പദ്ധതിയിൽ അംഗമാകാം. ജൂലൈ 25ാം തിയതി വെള്ളിയാഴ്ച 9.30 ന് പള്ളിയങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും .
പദ്ധതി പ്രയോജനപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 21 തിങ്കളാഴ്ചക്കുള്ളിൽ പള്ളിയോഫിസിൽ അപേക്ഷ സമർപ്പിക്കണം എന്ന് ഭാരവാഹികളായ സോജൻ മാത്യു , മിനി ജോസഫ് , ഷിബു മറ്റപള്ളി , ജസ്റ്റിൽ സണ്ണി എന്നിവർ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക്: 8086 99 4589
English Summary :
To support kidney patients struggling to continue their treatment, the Jubilee Renal Care Project offers compassionate care and assistance.