നാടോടി ബാലികയെ കാണാതായ സംഭവം; അന്വേഷണം നാടോടികളെ കേന്ദ്രീകരിച്ചു തന്നെ; മൊഴികൾ വിശ്വാസയോ​ഗ്യമല്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: നാടോടി ബാലികയെ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബ്രഹ്മോസ് ഭാഗത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. രാത്രി 12 മണിക്ക് ശേഷം ബൈക്കിൽ രണ്ട് യാത്രികർക്കൊപ്പം ഒരു കുട്ടി സഞ്ചരിക്കുന്ന വീഡിയോ ലഭിച്ചതായാണ് വിവരം. എന്നാൽ ഇത് കാണാതായ കുട്ടിയുടെ ദൃശ്യങ്ങളാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. എയർപോർട്ട് ഭാഗത്തേക്ക് വെച്ചിട്ടുള്ള സിസിടിവിയിൽ നിന്നാണ് ദൃശ്യം ലഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൂടുതൽ വിശദമായി പരിശോധിച്ചു വരികയാണ്. എന്നാൽ നാടോടികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ഇവർക്കൊപ്പം താമസിക്കുന്ന മറ്റ് ആളുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോ​ഗമിക്കുന്നത്.

സ്‌കൂട്ടറിൽ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതായി ഈഞ്ചയ്ക്കലിലെ വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.രാത്രി ഭക്ഷണം കഴിക്കാനായി കടയ്ക്കു മുന്നിൽനിന്നപ്പോൾ സ്‌കൂട്ടറിൽ കുട്ടിയുമായി രണ്ടു പേർ പോകുന്നതു കണ്ടു എന്ന് ഒരു യുവാവും പൊലീസിനെ അറിയിച്ചിരുന്നു. ബ്രഹ്മോസ് കേന്ദ്രം കഴിഞ്ഞ് ഓൾ സെയിന്റ്സ് കോളജ് എത്തുന്നതിനു തൊട്ടുമുൻപാണ് കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലം. മുൻപിൽ പേട്ട – ശംഖുമുഖം റോഡ്. ബ്രഹ്മോസും വിമാനത്താവളവും തൊട്ടടുത്തുള്ളതിനാൽ തന്ത്രപ്രധാന സുരക്ഷാ മേഖലയാണെങ്കിലും, ക്രിമിനൽ സംഘങ്ങളുടെ ഇഷ്ട സ്ഥലം കൂടിയാണ് ഇവിടം.

ഇന്നലെ രാത്രി 12 മണിയോടെയാണ് ബിഹാർ സ്വദേശികളായ നാടോടികളുടെ രണ്ടു വയസ്സുള്ള പെൺകുട്ടിയെ കാണാതാകുന്നത്. വിവരം അറിഞ്ഞയുടൻ തന്നെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തുടങ്ങിയ സമീപ ജില്ലകളിലൊക്കെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ അടക്കം പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.

ഓൾ സെയിന്റ്സ് കോളജിനു മുന്നിൽനിന്ന് കഴക്കൂട്ടത്തേക്കും കൊല്ലത്തേക്കും പേട്ട ജംക്‌ഷനിൽനിന്നു കന്യാകുമാരി ഭാഗത്തേക്കും പോകാം. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന കുറ്റിക്കാടുകളുള്ള മൈതാനത്തിനു പുറകിൽ റെയിൽവേ ട്രാക്കും ചതുപ്പുമാണ്. ഏതു ഭാഗത്തേക്കും കുട്ടിയെ കൊണ്ടുപോകാവുന്ന സ്ഥലമായതിനാൽ പൊലീസ് വിപുലമായ അന്വേഷണമാണു നടത്തുന്നത്. കച്ചവടത്തിനായി വരുന്ന നാടോടി കുടുംബങ്ങൾ ഇവിടെ താമസിക്കാറുണ്ട്. ഇതര സംസ്ഥാനക്കാർ കൂടുതലുള്ള പ്രദേശവുമാണ്. കേരളത്തിനു പുറത്തുനിന്ന് എത്തുന്ന ലോറികൾ സ്ഥിരമായി പാർക്കു ചെയ്യുന്ന സ്ഥലം കൂടിയാണ് ഇത്.

വെളിച്ചകുറവ് കാരണം രാത്രിയിൽ കാര്യമായ പരിശോധന നടത്താൻ‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. പിന്നീട് തൊട്ടടുത്ത ചതുപ്പിൽ ഉൾപ്പെടെ പരിശോധന നടത്തി. 10 മണിക്കു മുൻപായി കുട്ടികൾക്ക് ആഹാരം കൊടുത്തു എന്നാണ് മാതാപിതാക്കൾ പൊലീസിനു നൽകിയ മൊഴി. 10 മണിക്കുശേഷം കുടുംബം ഉറങ്ങാൻ കിടന്നു. കൊതുകുവലയ്ക്കുള്ളിലാണ് കുട്ടിയെ കിടത്തിയിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

Related Articles

Popular Categories

spot_imgspot_img