പെരുമ്പാവൂർ: പരീക്ഷപ്പേടിയെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ചേലാമറ്റം പിലപ്പിള്ളി വീട്ടിൽ ശിവന്റെ മകൾ അക്ഷര(23) ആണ് മരിച്ചത്. പെരുമ്പാവൂർ ചേലാമറ്റത്താണ് സംഭവം.
ഇന്ന് രാവിലെയാണ് അക്ഷരയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂരിലെ സ്വകാര്യ കോളജിൽ പിജി വിദ്യാർഥിനി ആയിരുന്നു. പരീക്ഷയിൽ തോൽക്കുമെന്ന ഭയംകൊണ്ട് ആത്മഹത്യ ചെയ്യുന്നു, എന്നെഴുതിയ കുറിപ്പ് കണ്ടെത്തി.
ഇടത്തരം കുടുംബത്തിൽ നിന്നുള്ള വിദ്യാർഥിനിയായിരുന്നു അക്ഷര. പഠിക്കാൻ മിടുക്കിയായിരുന്നെന്നും പരീക്ഷ പേടിയിലാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. പെരുമ്പാവൂർ പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ENGLISH SUMMARY:
The deceased has been identified as Akshara (23), daughter of Sivan, from Pilappilly House, Chelamattom. The incident occurred in Perumbavoor’s Chelamattom area.