കണ്ണൂർ: ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.The husband killed his wife
രണ്ടുപേരും തമ്മിൽ വഴക്ക് ഉണ്ടാകുകയും പിന്നാലെ നാരായണൻ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു എന്നാണ് വിവരം. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളുടെ മൊഴി എടുത്തുകൊണ്ടിരിക്കുകയാണ്.