അങ്കമാലിയിൽ മാത്രമല്ല, എല്ലാ സർക്കാർ ആശുപത്രികളിലും സിനിമ ഷൂട്ടിംഗ് പൂർണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: അത്യാഹിത വിഭാഗം പോലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങളുള്ള ആശുപത്രികളിൽ സിനിമാ ഷൂട്ടിംഗ് പൂർണ്ണമായും ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.The Human Rights Commission said that film shooting should be avoided in all government hospitals

അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്ന ഫഹദ് ഫാസിൽ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കമ്മീഷൻ താക്കീത് നൽകി. ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം ആരോഗ്യവകുപ്പ് ഡയറക്ടർ ആശുപത്രി സൂപ്രണ്ടിന് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ആശുപത്രി സൂപ്രണ്ട് കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ജൂൺ 27 ന് ഷൂട്ടിങ്ങ് തിരക്കിനിടയിലും രോഗികൾക്ക് പരിചരണം നൽകിയതായി പറയുന്നു. സർക്കാർ ആശുപത്രികൾ രോഗികളായ പൊതുജനങ്ങൾ ചികിത്സക്കെത്തുന്ന സ്ഥലമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

അവിടെ സിനിമാ ഷൂട്ടിങ്ങിന് അനുവാദം നൽകിയതു തന്നെ ആതുരസേവകർ എടുത്തിട്ടുള്ള പ്രതിജ്ഞക്ക് എതിരാണ്. ജൂൺ 27 ന് വൈകിട്ട് 6 ന് ഷൂട്ടിങ്ങ് സംഘം ആശുപത്രിയിലെത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ശബ്ദായമാനമായ അന്തരീക്ഷം ദൃശ്യമാധ്യമങ്ങളിൽ കാണുകയുണ്ടായി.

തിരക്കിൽ ആവശ്യമായ പരിചരണം ശ്രദ്ധയോടെയും ഏകാഗ്രതയോടെയും നൽകാനാവില്ല. സിനിമ ഷൂട്ടിങ്ങിന് സർക്കാർ ആശുപത്രി തിരഞ്ഞെടുത്തതിലും ഔചിത്യമില്ലായ്മയുണ്ട്. ആതുരസേവകർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജൂലൈ 5 ന് ആലുവയിൽ കമ്മീഷൻ നടത്തിയ സിറ്റിംഗിൽ ഹാജരായിരുന്നു. രോഗികൾക്ക് പ്രയാസമോ ചികിത്സാ നിഷേധമോ സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു.

ഇക്കാര്യത്തിൽ താൻ ആശുപത്രിയിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ചതായി സൂപ്രണ്ട് അറിയിച്ചു. കയറുകെട്ടി വാഹനങ്ങൾ തടയുകയോ സഞ്ചാര തടസം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.

എന്നാൽ സൂപ്രണ്ടിന്റെ വാദം കമ്മീഷൻ തള്ളി. അത്യാഹിതവിഭാഗം ഷൂട്ടിങ്ങിന് നൽകിയത് തെറ്റാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ബജറ്റ്: തിരുവനന്തപുരം മെട്രോ ഉടൻ, അതിവേഗ റെയില്‍ പാത കൊണ്ടു വരാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍...

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

Other news

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

Related Articles

Popular Categories

spot_imgspot_img