ജയിലിലെ ഓരോ ബ്ലോക്കുകളിലും നൂറിലേറെപേർ തിങ്ങി പാർക്കുന്നു; അംഗീകൃത ശേഷിയെക്കാൾ ഇരട്ടിയോളം തടവുകാർ; ഇത് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ 

തൃശൂർ: അംഗീകൃത ശേഷിയെക്കാൾ ഇരട്ടിയോളം തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

സെൻട്രൽ ജയിലിലുള്ള 43 ഉദ്യോഗസ്ഥരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അന്തേവാസികളെ ആശുപത്രിയിലേക്കും കോടതികളിലേക്കും കൊണ്ടുപോകുന്നതിനാവശ്യമായ പോലീസ് എസ്കോർട്ട് ലഭിക്കാത്തത് കമ്മീഷൻ ഗൗരവമായി കാണും. 

ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ജയിൽ ഡയറക്ടർ ജനറലും ജില്ലാ കളക്ടറും  ജില്ലാ പോലീസ് മേധാവിയും സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 

പരാതി ജനുവരി 23ന് പരിഗണിക്കും.ഡയറക്ടർ ജനറൽ ഓഫ് പ്രിസണും ജില്ലാ പോലീസ് മേധാവിയും നിയോഗിക്കുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ജനുവരി 23 ന് നടക്കുന്ന സിറ്റിംഗിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ സക്കീർ അലിക്ക് യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് മകനും എറണാകുളം പുത്തൻകുരിശ് സ്വദേശിയുമായ ആഷിക്ക് സമർപ്പിച്ച പരാതിയിലാണ് നടപടി.

വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തടവുകാരന് യഥാസമയം ചികിത്സ നൽകാറുണ്ടെന്നും എന്നാൽ എല്ലാ തടവുകാരെയും കൃത്യമായി ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസ് എസ്കോർട്ട് ലഭിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ജയിലിലെ ഓരോ ബ്ലോക്കുകളിലും നൂറിലേറെപേർ തിങ്ങി പാർക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. 

എൻ.ഐ.എ തടവുകാർ, മാവോയിസ്റ്റുകൾ, സ്ഥിരം കുറ്റവാളികൾ, മാനസികരോഗികൾ എന്നിവർക്ക് നിരന്തര നിരീക്ഷണം ആവശ്യമാണ്. ഇതിനുള്ള ജീവനക്കാരെയാണ് ആശുപത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ജയിലിലെ അംഗീകൃതശേഷി 553 ആണ്. എന്നാൽ ഏകദേശം 1068 അന്തേവാസികളെയാണ് പാർപ്പിച്ചിരിക്കുന്നത്. രോഗബാധിതരായ നിരവധി അന്തേവാസികൾ ജയിലിലുണ്ട്. ജയിലിലെ ഉദ്യോഗസ്ഥരുടെ അംഗീകൃതശേഷി 160 ആണ്. എന്നാൽ 117 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img