കൊച്ചി : കൊച്ചി മെട്രോ തൂണിനടിയിൽ രാത്രി കഴിച്ചു കൂട്ടുന്ന തെരുവിൽ അലയുന്നവരെ പെട്രോളിങ്ങിനെത്തുന്ന പോലീസുകാർ തല്ലിയോടിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.The Human Rights Commission filed a case
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
കലൂർ മെട്രോ തൂണിനടിയിൽ ഉറങ്ങുന്നയാളെ തല്ലുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫറായ നോയൽ ഡോൺ തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ചിത്രം പ്രസിദ്ധീകരിച്ചത്.









