മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലെെവുഡ് പലകയിൽ തെന്നി വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞു.
പവലിയനിൽ വെള്ളം കെട്ടി ചെളിഞ്ഞു കിടക്കുന്നതിനാൽ വരുന്നവർക്ക് നടക്കുന്നതിനായാണ് ഫ്‌ളൈവുഡുകൾ നിരത്തിയത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവുണ്ട്സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞു.
ജില്ലാ കളക്ടർക്കും, GCDA സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട് കുടുംബം.
എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയും (ജിസിഡിഎ) ചേർന്ന് സംഘടിപ്പിക്കുന്നത് ചേർന്നാണ് എറണാകുളം മറൈൻ ഡ്രൈവിൽ
Cochin Flower Show-2025 സംഘടിപ്പിച്ചത്.