ആദ്യം ഐഫോൺ പിന്നെ സ്വർണം, സ്മാർട്ട് വാച്ച്… ഈ ജോലിക്കാർ വീട്ടിലെത്തിയാൽ വിലപ്പെട്ടതെന്തെങ്കിലും കാണാതാകും; മോഷണം കൈയോടെ പൊക്കി വീട്ടുടമ

കാസര്‍കോട്: കുമ്പളയില്‍ വീട്ടുജോലിക്കാരികളുടെ മോഷണം കൈയോടെ പൊക്കി വീട്ടുടമ. ഐ ഫോണും സ്വര്‍ണ്ണാഭരണവും മോഷ്ടിച്ച യുവതികളെയാണ് വീട്ടുകാര്‍ തടഞ്ഞ് വച്ച് കുമ്പള പൊലീസില്‍ ഏൽപിച്ചത്.The house owner picked up the theft of the maids in Kumbala

കുമ്പള കയ്യാറില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശികളായ ബ്ലസി, ജാന്‍സി എന്നീ യുവതികളെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.

കുബണൂര്‍ ബിസി റോഡിലെ റഹ്മത്ത് മന്‍സിലില്‍ നിന്ന് ഐ ഫോണ്‍, മുന്നേമുക്കാല്‍ പവര്‍ സ്വര്‍ണ്ണാഭരണം, സ്മാര്‍ട്ട് വാച്ച് എന്നിവ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

വീടുകളില്‍ ആവശ്യാനുസരണം എത്തി ക്ലീനിംഗ് ജോലികള്‍ ചെയ്ത് കൊടുക്കുന്നവരാണ് യുവതികള്‍. ഒരു മാസം മുമ്പാണ് ഇരുവരും കുബണൂരിലെ സൈനുദ്ദീന്‍റെ വീട്ടില്‍ ആദ്യമായി ക്ലീനിംഗ് ജോലിക്ക് എത്തിയത്.

അന്നാണ് അവിടെ നിന്ന് ഒരു ഐ ഫോൺ മോഷണം പോയത്. മറ്റെവിടെയങ്കിലും നഷ്ടപ്പെട്ടതാണെന്ന് കരുതി വീട്ടുകാർ പരാതി നല്‍കിയിരുന്നില്ല.

കഴിഞ്ഞ മാസം 24, 25 തീയതികളിലും ഇരുവരും വീണ്ടും വീട്ടുജോലിക്കെത്തി. അന്ന് കിടപ്പുമുറിയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്നേമുക്കാര്‍ പവര്‍ സ്വര്‍ണ്ണാഭരണവും സ്മാര്‍ട്ട് വാച്ചും കാണാതായി.

ജോലി കഴിഞ്ഞ് ഇവര്‍ തിരികെ പോയതിന് ശേഷമാണ് ഇക്കാര്യം വ്യക്തമായത്. ഇത്തവണ മോഷണം സംബന്ധിച്ച് സൈനുദ്ദീന്‍ പൊലീസില്‍ പരാതിയും നല്‍കി.

മോഷണത്തിന് പിന്നില്‍ യുവതികളാണെന്ന് സംശയം ബലപ്പെട്ടതിനെ തുടര്‍ന്നാണ് ജോലിയുണ്ടെന്ന പറഞ്ഞ് ഇവരെ വീണ്ടും വിളിച്ചു വരുത്തിയത്.

തുടര്‍ന്ന് ചോദ്യം ചോദിച്ചപ്പോൾ തങ്ങളാണ് മോഷ്ടിച്ചതെന്ന കാര്യം ഇരുവരും സമ്മതിച്ചു. ഇതോടെ പൊലീസില്‍ അറിയിച്ചു. കുമ്പള പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി.

മോഷ്ടിച്ച മൊബൈൽ ഫോണ്‍ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ വേറേയും വീടുകളിൽ നിന്ന് ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് കുമ്പള പൊലീസ്.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ്

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ് കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ്...

പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്

പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ് കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍...

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത്...

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിക്കുന്നു. വില കുത്തനെ...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img