റിപ്പോർട്ടിംഗ് മാധ്യമപ്രവർത്തകരുടെ ജോലി; വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സോളർ കേസ് പ്രതി സരിത എസ്.നായരുടെ വാർത്താസമ്മേളനങ്ങളും വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി.

വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ പൊതുമധ്യത്തിലുള്ളതാണെന്നും അതു റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലിയാണെന്നും ഹൈക്കോടതി.

കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.സി.വേണുഗോപാലിന്റെ പരാതിയിൽ 2 സ്വകാര്യ ചാനലുകൾക്കെതിരെ എടുത്തിരുന്ന കേസാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് റദ്ദാക്കിയത്.

എന്നാൽ സരിതയ്ക്ക് എതിരെയുള്ള അപകീർത്തിക്കേസിൽ തങ്ങൾ ഇടപെടുന്നില്ലെന്നും അക്കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2016ൽ സരിത എസ്.നായർ വാർത്താചാനലുകൾക്ക് നൽ‍കിയ അഭിമുഖം തന്നെ താറടിച്ചു കാണിക്കാനാണെന്ന് ആരോപിച്ചാണ് കെ.സി.വേണുഗോപാൽ മാനനഷ്ടക്കേസ് നല്‍കിയത്.

ചാനലകളിൽ സരിത കാണിക്കുന്ന കത്തില്‍ താൻ ലൈംഗികമായി ആക്രമിച്ചു എന്നാണ് പറയുന്നത്. തന്നെ കരിവാരിത്തേക്കാനായി ഈ അഭിമുഖം ചാനലുകളും സരിതയും ഗൂഡാലോചന നടത്തി പുറത്തുവിട്ടതാണെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചിരുന്നു.

സരിത എസ്.നായരുടെ വാർത്താസമ്മേളനത്തിലെ കാര്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജൂഡീഷ്യൽ കമ്മിഷനെ നിയമിക്കുകയും സരിതയുടെ കത്ത് കമ്മിഷനു മുൻപാകെ എത്തുകയും കമ്മിഷന്റെ നിര്‍ദേശപ്രകാരം ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.

അതുകൊണ്ടു തന്നെ കെ.സി.വേണുഗോപാലിന് മാധ്യമങ്ങളെ കുറ്റപ്പെടുത്താനാവില്ല. മാധ്യമങ്ങൾ അവരുെട ജോലിയാണ് ചെയ്യുന്നത്. മാധ്യമങ്ങളും സരിതയുമായി ഒത്തുകളിച്ചു എന്ന് ആരോപിക്കുന്നതിനപ്പുറം ഇത് തെളിയിക്കാനാവശ്യമായതൊന്നും ഹാജരാക്കാൻ വേണുഗോപാലിന് കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം സിജെഎം കോടതി മുൻപാകെയുള്ള കേസ് റദ്ദാക്കിയതായി ഹൈക്കോടതി വ്യക്തമാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

Related Articles

Popular Categories

spot_imgspot_img