സമൂഹമാധ്യമമായ എക്സില്‍ അലോസരപ്പെടുത്തുന്ന ഉള്ളടക്കമാണെന്നും അതിനാൽ തങ്ങളുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇനി മുതല്‍ എക്സില്‍ പോസ്റ്റ് ചെയ്യില്ലെന്നും പ്രഖ്യാപിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാര്‍ഡിയന്‍’. തീവ്രവലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തങ്ങളും വംശീയതയും നിറയുന്ന പ്ലാറ്റ്ഫോമായി ഇലോണ്‍ മസ്‌ക്കിന്റെ എക്സ് മാറിയെന്നാണ് പ്രധാന ആക്ഷേപം. ‘The Guardian’ will no longer post on X
എക്‌സില്‍ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിച്ചെങ്കിലും ഉപയോക്താക്കള്‍ക്ക് ഇപ്പോഴും ആര്‍ട്ടിക്കിളുകള്‍ പങ്കിടാന്‍ സാധിക്കുമെന്ന് ദ ഗാര്‍ഡിയൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ സാഹചര്യത്തിൽ എക്സ് ഉപയോഗിക്കുന്നത് തങ്ങൾക്ക് ഗുണങ്ങളേക്കാള്‍ ദോഷങ്ങളുണ്ടാക്കുമെന്നാണ് ദ ഗാര്‍ഡിയന്റെ ഭാഷ്യം.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് എക്സ് കൈകാര്യം ചെയ്ത രീതി ആ സമൂഹമാധ്യമത്തില്‍ പിന്മാറാനുള്ള തങ്ങളുടെ തീരുമാനത്തെ ഉറപ്പിച്ചുവെന്നുമാണ് ഗാര്‍ഡിയന്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ 2.7 കോടി ഫോളോവര്‍മാരുള്ള എണ്‍പതിലധികം അക്കൗണ്ടുകളാണ് ‘ദ ഗാര്‍ഡിയന്’ എക്സിലുള്ളത്.