ചായസൽക്കാരത്തിലേക്കു മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചു കൊണ്ടു പോയി; പ്ലേറ്റ് എടുത്തു കൊടുത്തു; മുഖ്യമന്ത്രി അത് ചിരിയോടെ സ്വീകരിച്ചു; കാറിൽ മടങ്ങുന്നതിനു മുൻപ് മുഖ്യമന്ത്രിയുടെ അടുത്തെത്തി ഗവർണർ കൈകൂപ്പി; കീരിയും പാമ്പും പോലെ വഴക്കിട്ട് നടന്നവർ ഒന്നിച്ചോ?

തിരുവനന്തപുരം: കീരിയും പാമ്പും പോലെ വഴക്കിട്ട് നടന്നവർ ഒന്നിച്ചോ? മുഖ്യമന്ത്രിയും ​ഗവർണറും തമ്മിലുള്ള പിണക്കമൊക്കെ തീർന്നമട്ടാണ്? ഇന്നലെ മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായരുടെ സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ​ഗവർണറുമായി ഇടപഴകിയത് അടുത്ത കൂട്ടുകാരെപോലെയാണ്. അടുത്തകാലം വരെ മുഖത്തോട് മുഖം നോക്കാൻ പോലും തയ്യാറാതാകിരുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം ഇടപെട്ടത് അടുത്ത സുഹൃത്തക്കളെ പോലെയാണെന്നത് കണ്ടുനിന്നവരിലും കൗതുകമുണർത്തി. ചായസൽക്കാരത്തിലേക്കു മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചു കൊണ്ടു പോയി. അദ്ദേഹം തന്നെ മുഖ്യമന്ത്രിക്കു പ്ലേറ്റ് എടുത്തു കൊടുത്തു. മുഖ്യമന്ത്രി അത് ചിരിയോടെ സ്വീകരിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, കെ.ബി.ഗണേഷ്കുമാർ തുടങ്ങിയവർ ചായസൽക്കാരത്തിൽ പങ്കെടുത്തു.

രാജ്ഭവനിൽ എത്തിയ മുഖ്യമന്ത്രി ​ഗവർണറോട് കുശലം പറയുകയും ഒന്നിച്ചു ചായസൽക്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. കാറിൽ മടങ്ങുന്നതിനു മുൻപ് മുഖ്യമന്ത്രിയുടെ അടുത്തെത്തി ഗവർണർ കൈകൂപ്പി. മുഖ്യമന്ത്രി തിരികെ അഭിവാദ്യം ചെയ്തു.

മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായരുടെ സത്യപ്രതിജ്ഞയ്ക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു പ്രമുഖരും രാജ്ഭവനിൽ എത്തിയത്. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോൾ തൊട്ടടുത്ത കസേരയിൽ മുഖ്യമന്ത്രി ഉണ്ടായിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം...

Related Articles

Popular Categories

spot_imgspot_img