തിരുവനന്തപുരം: സർക്കാരിൻെറ പുതിയ മദ്യനയം ഓഗസ്റ്റ് മാസത്തിൽ പുറത്തിറക്കും. മദ്യനയത്തിൻെറ കരട് തയാറാക്കുന്ന നടപടികളിലേക്ക് എക്സൈസ് വകുപ്പ് കടന്നു. സിപിഐഎമ്മിലെയും മുന്നണിയിലെയും ചർച്ചകൾക്ക് ശേഷമാണ് നയം അന്തിമമാകുക. ഓഗസ്റ്റിൽ മന്ത്രിസഭയിൽ നയത്തിന് അംഗീകാരം നേടാനാണ് എക്സൈസ് വകുപ്പിൻ്റെ ലക്ഷ്യം.The government’s new liquor policy will be released in August
പുതിയ മദ്യനയത്തിൽ വിവാദ വ്യവസ്ഥകൾ ഒഴിവാക്കും. ഇംഗ്ലീഷ് മാസം ഒന്നാം തീയതിയിലെ ഡ്രൈ ഡേ നിലനിർത്തും. ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ച് നൽകില്ല. ഐടി കേന്ദ്രങ്ങളിൽ മദ്യശാലകൾക്ക് അനുമതിയുണ്ടാകും. മുൻവർഷത്തെ നയത്തിൽ തീരുമാനിച്ച വിഷയമായതിനാലാണ് മാറ്റം വരുത്താത്തത്. ഡിസ്റ്റിലറി നയത്തിലും മാറ്റം വരുത്തേണ്ടെന്നാണ് ധാരണ.