web analytics

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പൂർണരൂപം എസ്ഐടിക്ക് കൈമാറി; പ്രത്യേക യോഗം വിളിച്ച് ക്രൈം ബ്രാഞ്ച് എഡിജിപി

തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോ​ഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ കൈമാറി.The government handed over the complete report of the Justice Hema Committee to the Special Investigation Tea

എസ്ഐടിക്ക് നേതൃത്വം നൽകുന്ന ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘത്തിന്‍റെ യോഗം ക്രൈം ബ്രാഞ്ച് എഡിജിപി ഇന്ന് വിളിച്ചുചേർത്തിട്ടുണ്ട്.

രാവിലെ പത്തരയ്ക്ക് പൊലീസ് ആസ്ഥാനത്താണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെയെല്ലാം പ്രത്യേക സംഘം നേരിൽ കണ്ട് അന്വേഷണം നടത്തുകയും കേസെടുക്കാൻ പരാതിക്കാർ തയ്യാറായാൽ മുന്നോട്ടുപോകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. 50 ലധികം പേർ‍ ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. ഇവ‍രെയെല്ലാം എസ്ഐടി നേരിട്ട് കാണും.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.

രണ്ടാഴ്ച സമയമാണ് അനുവദിച്ചിട്ടുള്ളത്. അതിനാൽ അന്വേഷണ സംഘത്തിലെ ഓരോരുത്തരും ചെയ്യേണ്ട നടപടികള്‍ ചർച്ച ചെയ്യാനാണ് ഇന്നത്തെ യോഗം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യാത്മകത പുറത്തുപോകരുതെന്നും ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

പുഴയിൽ കുളിക്കാനിറങ്ങിയ കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരത്തെ നടുക്കി വൻ ദുരന്തം. പുളിയാവ് പുഴയിൽ കുളിക്കാനിറങ്ങിയ ഒരേ...

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ!

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ! ഇന്ന് ചിലർക്കു...

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ...

‘അടിച്ച് പണിക്കുറ്റം തീർക്കും’; പുറത്തുവന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രന്റേതോ? ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി

'അടിച്ച് പണിക്കുറ്റം തീർക്കും'; പുറത്തുവന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രന്റേതോ? ബിജെപി വനിതാ...

Related Articles

Popular Categories

spot_imgspot_img