കുത്തരി ഊണിനു കലക്ടർ നിശ്ചയിച്ച വില 72 രൂപ, വാങ്ങുന്നത് 80 മുതൽ 160 രൂപ വരെ; നെയ്‌റോസ്റ്റിന് 48 രൂപയാണു നിശ്ചയിച്ചിരിക്കുന്നത്, വാങ്ങുന്നത് 100 രൂപ; കോട്ടയത്തെ ഹോട്ടലുകാർക്കെന്താ കൊമ്പുണ്ടോ?

കോട്ടയം: ശബരിമല തീർഥാടനം ആരംഭിക്കും മുമ്പേ ഭക്ഷണ വിലയൊക്കെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു, പക്ഷേ ഹോട്ടലുകാർ വാങ്ങുന്നതോ കൊള്ളവില. വെജിറ്റേറിയൻ ഹോട്ടലുകളിലാണ് പകൽക്കൊള്ളയെന്ന് ആക്ഷേപമുണ്ട്.

ശബരിമല തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില ഈ മാസം ആദ്യമാണ് നിശ്ചയിച്ചു പുറത്തിറക്കിയത്. എന്നാൽ, ഇത് റെയിൽവേ സ്‌റ്റേഷനുകളുടെയും ബസ് സ്റ്റാന്റുകളുടെയും സമീപത്തെ ഹോട്ടലുകളിൽ മാത്രമാണെന്നാണു ജില്ലയിലെ ചില ഹോട്ടലുകാരുടെ നിലപാട്.

വെജിറ്റേറിയൻ ബോർഡ് വച്ച ഹോട്ടലുകളിലാണ് പകൽക്കൊള്ളയെന്നു തീർഥാടകർ പറയുന്നു. കുത്തരി ഊണിനു കലക്ടർ നിശ്ചയിച്ച വില 72 രൂപയാണ് എന്നാൽ, വാങ്ങുന്നത് 80 മുതൽ 160 രൂപ വരെയും. സാധാരണ ഹോട്ടലുകളിലേതിനു സമാനമായ കറികളും പായസവും തൈരും ഉൾപ്പെടെ നൽകി കോട്ടയത്തെ ഒരു ഹോട്ടലിലെ ഊണിന്റെ വില 160 രൂപയാണ്. തൈരിലൊക്കെ വെള്ളത്തിന്റെ അംശമാണ് കൂടുതലെന്നും ഈ ഹോട്ടലിനെപറ്റി ആക്ഷേപമുണ്ട്.

ചായയ്ക്കും കാപ്പിയ്ക്കും 12 രൂപയാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഈ നിരക്കിൽ ലഭിക്കുന്ന ഹോട്ടലുകൾ നന്നെ കുറവാണ്. നെയ്‌റോസ്റ്റിന് 48 രൂപയാണു നിശ്ചയിച്ചിരിക്കുന്നത്, എന്നാൽ വാങ്ങുന്നതു 100 രൂപ വരെയാണ്. പ്ലെയിൻ റോസ്റ്റിന് നിശ്ചയിച്ചിരിക്കുന്ന നിരക്ക് 36 രൂപയാണെങ്കിലും കഴിക്കണമെങ്കിൽ50 രൂപയെങ്കിലും നൽകണം.

മസാലദോശ 52 രൂപയ്ക്കു വിൽക്കണമെന്നാണ് ഉത്തരവെങ്കിലും 100 രൂപയ്ക്കു വരെയാണ് വില. ചപ്പാത്തി മൂന്നെണ്ണം കുറുമ ഉൾപ്പെടെ നിശ്ചയിച്ചിരിക്കുന്ന വില 65 രൂപ, എന്നാൽ 80 രൂപ കൊടുത്താൽ കിട്ടുന്നതു രണ്ടു ചപ്പാത്തിയും കുറുമയും മാത്രം.

പൂരി മസാലയ്ക്ക് 60-70 രൂപ വാങ്ങുമ്പോൾ നിശ്ചയിച്ചിരിക്കുന്ന വില 38 രൂപ മാത്രമാണ്. എണ്ണ പലഹാരങ്ങൾക്കും തോന്നിയ വിലയാണ് ഈടാക്കുന്നത്. വഴിയോരങ്ങളിലെ തട്ടുകടകളിൽ 10 രൂപക്ക് ചായയും കടികളും ലഭിക്കുമെങ്കിലും ഉപയോഗിക്കുന്ന എണ്ണ ഉൾപ്പെടെയുള്ളവയുടെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപം ശക്തമാണ്.

കെ.എസ്.ആർ.ടി.സി. ബസുകൾ നിശ്ചിത ഹോട്ടലുകൾക്കു മുമ്പിൽൽ മാത്രമാണു നിർത്തുകയെന്നതിനാൽ ഇവിടെ നിന്നു തന്നെ ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണു തീർഥാടകരും മറ്റു യാത്രക്കാരും. ഭക്ഷണം കഴിച്ചു കഴിയുമ്പാഴാകും പൊള്ളുന്ന വിലയുടെ കാര്യം അറിയുക.

പച്ചക്കറികളുടെയും പലചരക്കിന്റെയും പൊള്ളുന്ന വില, വാടക, പാചക വാതക, വൈദ്യുതി നിരക്ക് എന്നിവയാണു ഭക്ഷണ സാധനങ്ങൾക്ക് വില കൂടാൻ കാരണമായി ഹോട്ടലുടമകൾ പറയുന്ന ന്യായം. തൊഴിലാളി ക്ഷാമവും മറ്റൊരു കാരണമാണ്. ഒരേ നിലവാരത്തിലുള്ള ഹോട്ടലുകളിൽ പോലും ഒരേ ഭക്ഷണ സാധനങ്ങൾക്കു പല വില ഈടാക്കുന്നതെന്ന ചോദ്യത്തിൽ ഉത്തരവുമില്ല.

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

Other news

പിടിതരാതെ കറുത്ത പൊന്ന്; എല്ലാത്തിനും കാരണം കൊച്ചിക്കാരാണ്

വില വർദ്ധനവിന് ശേഷം കർഷകരേയും വ്യാപാരികളേയും അങ്കലാപ്പിലാക്കിയിരിക്കുകയാണ് കുരുമുളകുവില. ഉത്പാദനം കുറഞ്ഞതോടെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

പെരുമ്പാവൂരിലെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ രാജഗിരി ആർട്‌സ് ആന്റ് സയൻസ് കോളേജിൽ വിദ്യർത്ഥിനി...

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...

തലയും പിള്ളേരും വീണ്ടും എത്തുന്നു; റി റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’

മലയാള ചിത്രങ്ങളുടെ റി റിലീസിംഗ് കാലമാണിപ്പോൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത്...
spot_img

Related Articles

Popular Categories

spot_imgspot_img