ഈ പ്രതിസന്ധി മറികടക്കാൻ സർക്കാരും ധനവകുപ്പും പാടുപെടും; പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമടക്കം മൂന്നുപേർ കേന്ദ്രത്തിലേക്ക്

സെക്രട്ടേറിയറ്റിലെ മറ്റൊരു ലോബി ധനവകുപ്പിനെ മറികടന്നു സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നെന്ന ആക്ഷേപത്തിനിടെ, ധനവകുപ്പിലെ പ്രധാനി കേരളം വിടുന്നു. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ ആണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിലാണ് രബീന്ദ്രകുമാർ അഗർവാൾ ഡൽഹിയിലേക്ക് മാറുന്നത്.The government and the finance department will struggle to overcome this crisis

കേന്ദ്ര സഹകരണ വകുപ്പിന്റെ ചുമതലയും അമിത് ഷായ്ക്കാണ്. ഈ വകുപ്പിലേക്കാണ് രബീന്ദ്രകുമാർ അഗർവാളിന്റെ മാറ്റം. കേരളത്തിലെ സഹകരണ മേഖലയെ അടക്കം കൈപ്പിടിയിൽ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സഹകരണ വകുപ്പിന്റെ ഇടപെടലുകൾ.

ഇപ്പോൾ ഈ വകുപ്പിലേക്ക് കേരളത്തിൽ താക്കോൽ സ്ഥാനത്തുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ തന്നെ അമിത് ഷാ എത്തിക്കുകയും ചെയ്യുന്നു. കരുവന്നൂർ അടക്കമുള്ള സഹകരണ വിവാദങ്ങളിൽ നിർണായക തീരുമാനം അമിത് ഷാ ഉടൻ എടുക്കുമെന്നും അതിന് മുന്നോടിയായാണ് അഗർവാളിന് ഡൽഹിയിൽ ചുമതല നൽകുന്നതെന്നും സൂചനയുണ്ട്.

ധനകാര്യ വകുപ്പിൽ രബീന്ദ്രകുമാർ അഗർവാളിനു പകരക്കാരനെ കണ്ടെത്തുക വെല്ലുവിളിയാണ്. ധനപ്രതിസന്ധിയുടെ കാലത്തു കൂടുതൽ കരുതലോടെയാകും ഇക്കാര്യത്തിൽ പിണറായി സർക്കാർ നീങ്ങുക.

ശമ്പളവും പെൻഷനും കൊടുക്കാൻ പോലും കടമെടക്കേണ്ട അവസ്ഥയിലാണ് കേരളത്തിൻ്റെ ധനസ്ഥിതി. ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കാൻ എന്തു ചെയ്യണമെന്നും അറിയില്ല. ഇതിനിടെയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി. ഇതെല്ലാം നേരിടാൻ സർക്കാർ നെട്ടോട്ടം ഓടുമ്പോഴാണ് പുതിയ പ്രതിസന്ധി.

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതലയുള്ള മറ്റൊരു മുതിർന്ന ഐഎ.എസുകാരനായ സഞ്ജയ് കൗളും കേന്ദ്ര ഡെപ്യൂട്ടേഷിലേക്കു പോകുകയാണ്. കെ.എഫ്.സിയുടെ അധികച്ചുമതലയും സഞ്ജയ് കൗളിനാണ്. മുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കൗൾ ഗുജറാത്തിൽ ടൂറിസം വകുപ്പിന്റെ ചുമതലയിൽ ഉണ്ടായിരുന്നു. കേന്ദ്രത്തിൽ ഉറച്ച ബന്ധങ്ങളുള്ള കൗളിനെയും പ്രത്യേക താൽപ്പര്യത്തിലാണ് ഡൽഹിയിലേക്കു കൊണ്ടുപോകുന്നത്.

ജലവിഭവ സെക്രട്ടറി അശോക് കുമാർ സിങ് ഐഎഎസും കേന്ദ്രത്തിലേക്കു പോകുകയാണ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക താൽപ്പര്യം കേന്ദ്ര സാംസ്‌കാരിക വകുപ്പിലേക്കുള്ള അശോക് കുമാർ സിങ്ങിന്റെ നിയമനത്തിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സുപ്രധാന ചുമതലയിലുള്ള മൂന്ന് ഐഎഎസുകാർ ഒറ്റയടിക്ക് കേരളം വിടുന്നു എന്നതാണ് യാഥാർത്ഥ്യം.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

Related Articles

Popular Categories

spot_imgspot_img