വൈറലാകാനായി അടുത്തിടെ നിരവധി സാഹസിക ശ്രമങ്ങളാണ് നടക്കുന്നത്. അത്തരത്തിൽ സ്കൂൾ വിദ്യാർഥിനികളായ രണ്ടു പെൺകുട്ടികൾ റീൽ ചിത്രീകരണത്തിനായി നടത്തുന്ന സാഹസിക പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റീല് എടുപ്പ് ഒരു വലിയ അപകടത്തിൽ കലാശിക്കുന്നതാണ് വീഡിയോയിൽകാനാണ് കഴിയുന്നത്.
സ്കൂൾ യൂണിഫോം ധരിച്ച രണ്ട് വിദ്യാർത്ഥിനികളാണ് വീഡിയോയിൽ ഉള്ളത്. ഇരുവരും ചേർന്ന് ഒരു പാലത്തിന്‍റെ മുകളില്‍ വച്ച് ഒരു പെൺകുട്ടി നിൽക്കുകയും മറ്റേയാൾ അവളുടെ തോളിൽ കയറി നിൽക്കുകയും ചെയ്യുന്നു. ശേഷം തോളിൽ കയറി നിന്ന പെൺകുട്ടി വായുവിൽ ഒരു ബാക്ക്ഫ്ലിപ്പ് ചെയ്യുന്നു.
പക്ഷേ, ബാക്ക്ഫ്ലിപ്പിന് പിന്നാലെ കാലുകുത്തി നിലത്ത് നിവര്‍ന്ന് നിൽക്കേണ്ടതിന് പകരം പെണ്‍കുട്ടി നടുവും ഇടിച്ച് പുറകോട്ട് നിലത്തടിച്ച് വീഴുന്നു. ഉടൻ തന്നെ കൂടെയുള്ള പെൺകുട്ടി അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാത്ത വിധത്തിൽ വേദനയാൽ അവൾ കുഴഞ്ഞ് റോഡിലേക്ക് വീഴുന്നതും വീഡിയോയിൽ വ്യക്തമാണ്.
വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയ റീൽ ഇതിനോടകം 17 ലക്ഷത്തിലധികം ആളുകൾ കണ്ടു. വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറൽ ആയതോടെ ആവർത്തിക്കപ്പെടുന്ന ഇത്തരം അപകടകരമായ പ്രവർത്തികൾക്കെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/C3WjS77yp8P/?utm_source=ig_web_copy_link