web analytics

നിഷ്കളങ്കമായ പുഞ്ചിരിയും ആകർഷകമായ നീലക്കണ്ണുകളും… കുംഭമേളക്കെത്തിയവരുടെ മനം കവർന്ന മോണോലിസ തിരിച്ചുപോയി; കാരണം ഇതാണ്

പ്രയാഗ്‌രാജ്: ബോളിവുഡ് നടി സൊനാക്ഷി സിൻഹയോട് രൂപ സാദൃശ്യവും നിഷ്കളങ്കമായ പുഞ്ചിരിയും ആകർഷകമായ നീലക്കണ്ണുകളും സംസാരവുമായി കുംഭമേളക്കെത്തിയവരുടെ മനം കവർന്ന പെൺകുട്ടി ഒടുവിൽ തിരിച്ചുപോയി.

ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നു കൊണ്ടിരിക്കുന്ന മഹാ കുംഭമേളക്കിടെ വിദേശ മാധ്യമങ്ങളിലടക്കം വാർത്തയായി പ്രശസ്തയായ നാടോടി പെൺകുട്ടി മൊണാലിസ ബോൺസ്‌ലെ എന്ന യുവതിയാണ് തിരിച്ചു പോയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് കുടുംബത്തോടൊപ്പം മേളയിൽ മാല വിൽപനക്കെത്തിയതായിരുന്നു ഇവർ. വിദേശചാനലുകളും പ്രാദേശിക ചാനലുകളും ഇന്റർവ്യൂ നടത്തിയതോടെ മൊണാലിസ ലോക പ്രശസ്തയായി.

ഇവരെ ഇൻറർവ്യൂ ചെയ്യുന്ന വിഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായത്. യൂട്യൂബർമാരും ചാനലുകളും കുംഭമേളക്കെത്തിയ കാണികളും സെൽഫികൾക്കും വിഡിയോകൾക്കുമായി അവരുടെ അടുത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ ബിസിനസ് തടസ്സപ്പെട്ടതായി കുടുംബം പറഞ്ഞു.

തുടർന്ന് പിതാവ് പെൺകുട്ടിയെ വീട്ടിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. മൊണാലിസ മേളയിൽ തുടരുന്നത് നല്ലതല്ലെന്നും ഇൻഡോറിലേക്ക് മടങ്ങുന്നതാണ് അവളുടെ ക്ഷേമത്തിനും ഉപജീവനത്തിനുമുള്ള ഏറ്റവും നല്ല നടപടിയെന്നും പിതാവ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

Related Articles

Popular Categories

spot_imgspot_img