web analytics

പുതുവത്സരത്തിൽ കൂട്ടുകാർക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാൻ അനുമതി നൽകിയില്ല; പെൺകുട്ടി ആത്മഹത്യ ചെയ്തു

പുതുവത്സരത്തിനുമുന്നോടിയായി ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കള്‍ അനുവദിക്കാത്തതിൽ അരിശം പൂണ്ട വിദ്യാര്‍ഥിനി ജീവനൊടുക്കി. ബെംഗളൂരു സുധാമനഗര്‍ സ്വദേശിയും സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണി (21)യാണ് മരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബെംഗളൂരു സെൻട്രല്‍ ഡിവിഷൻ ഡി.സി.പി. എച്ച്‌.ടി. ശേഖര്‍ അറിയിച്ചു.
ശനിയാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മാളില്‍ ഫോട്ടോഷൂട്ടിനുപോകാൻ വര്‍ഷിണി തീരുമാനിച്ചിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ അനുമതിനല്‍കിയില്ല. തുടര്‍ന്ന്, ഏറെനേരത്തെ വാക് തര്‍ക്കത്തിനൊടുവില്‍ വര്‍ഷിണി മുറിയില്‍ക്കയറി വാതിലടയ്ക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും വര്‍ഷിണി പുറത്തുവരാത്തതിനാല്‍ രക്ഷിതാക്കള്‍ നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫോട്ടോഗ്രഫിയില്‍ താത്പര്യമുണ്ടായിരുന്ന വര്‍ഷിണി നേരത്തേ ഫോട്ടോഗ്രഫി കോഴ്സും പൂര്‍ത്തിയാക്കിയിരുന്നു.

Also read: ‘മകളെ കാണിക്കാതിരുന്നിട്ടില്ല, മകളുടെ ജീവിതചെലവുകൾ വഹിക്കില്ലെന്ന് ബാല പറഞ്ഞിട്ടുണ്ട്’ ; തനിക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് അഭിഭാഷകർക്കൊപ്പം മറുപടി നൽകി അമൃത സുരേഷ്: വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

പാചകവാതക പ്രതിസന്ധി രൂക്ഷം; എൽപിജി വില ഉടൻ ഉയരുമോ? വിതരണക്കാർക്ക് ഐഒസിയുടെ മുന്നറിയിപ്പ്

പാചകവാതക പ്രതിസന്ധി രൂക്ഷം; എൽപിജി വില ഉടൻ ഉയരുമോ? വിതരണക്കാർക്ക് ഐഒസിയുടെ...

ടി20 ലോകകപ്പിൽ മുത്തമിട്ട നീലപ്പടയ്ക്ക് ബിസിസിഐയുടെ വക വമ്പൻ സമ്മാനം!

ടി20 ലോകകപ്പിൽ മുത്തമിട്ട നീലപ്പടയ്ക്ക് ബിസിസിഐയുടെ വക വമ്പൻ സമ്മാനം! മുംബൈ: ട്വന്റി20...

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’ തിരുവനന്തപുരം: ഇറാനും ഇസ്രയേൽ–അമേരിക്ക സഖ്യവും...

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ്

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ് തൃശ്ശൂർ: ട്രെയിനിൽ...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

Related Articles

Popular Categories

spot_imgspot_img