തൊടുപുഴയിലെ മാലിന്യമല ഇനി പാർക്ക്

തൊടുപുഴയിലെ മാലിന്യമല ഇനി പാർക്ക്

തൊടുപുഴ: നഗരസഭയുടെ പാറക്കടവ് ഡംപിങ് യാര്‍ഡിലെ മാലിന്യമല ഇനി പാര്‍ക്കായി മാറും. ഇവിടെ കുന്നുകൂടിയ മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് ആ ഭൂമി ഉപയോഗ്യമാക്കി മാറ്റും.

ഇതിനായുള്ള ബയോമൈനിങ് പദ്ധതി അന്തിമഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മാലിന്യം ശാസ്ത്രീയമായി വേര്‍തിരിച്ച് സംസ്‌കരിക്കുകയും ഭൂമി ഉപയോഗ്യമാക്കുകയുമാണ് ലക്ഷ്യം. നാല്‍പ്പത് വര്‍ഷത്തോളമായി തൊടുപുഴ നഗരസഭയില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്ന കേന്ദ്രമാണ് പാറക്കടവ്.

മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി

ഇത് കുന്നുപോലെ ഉയര്‍ന്ന മാലിന്യമലയായി മാറിയിരുന്നു. ആ സാഹചര്യത്തിലാണ് പദ്ധതിയുമായി നഗരസഭാധികൃതര്‍ രംഗത്തെത്തിയത്.

കോഴിക്കോട് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് മാലിന്യം നീക്കം ചെയ്യുന്നത്. 5 മാസം കൊണ്ട് 1.24 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശത്തെ 26,683 ക്യൂബിക് മീറ്റര്‍ മാലിന്യമാണ് നീക്കം ചെയ്തത്.

ഇതിനായി 2.83 കോടി രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ വകയിരുത്തിയത്. ഇതുവരെ ഏകദേശം 18,000 ക്യൂബിക് മീറ്റര്‍ മാലിന്യം ശാസ്ത്രീയമായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്.

കാലവര്‍ഷം ആരംഭിച്ചതിനാല്‍ മാലിന്യം മഴയില്‍ നനഞ്ഞ് വേര്‍തിരിക്കല്‍ പ്രയാസകരമായതിനാല്‍ മഴ മാറിയ ശേഷമേ പ്രവൃത്തികള്‍ പുനനാരംഭിക്കുകയുള്ളു.

ശുചിത്വത്തിലും ആരോഗ്യ പരിസ്ഥിതി സംരക്ഷണ മേഖലകളിലും ഈ പദ്ധതി വലിയ നേട്ടമാകും. മാലിന്യം നീക്കം ചെയ്ത പ്രദേശത്ത് ബയോമൈനിങ് പ്ലാന്റും പാര്‍ക്കുകളും മറ്റും ആരംഭിക്കും.

പരിസ്ഥിതി സംരക്ഷണത്തില്‍ മാതൃകയായി പാറക്കടവ് മാറുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ആശ്രിത വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും യുകെയിലെത്തുന്ന സ്റ്റുഡന്റ് വിസക്കാരുടെ എണ്ണത്തിൽ വൻ വർധന.

സര്‍ക്കാര്‍ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ, 2025 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ യുകെയിലേക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പ്രതീക്ഷിക്കാത്ത ഇടിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്.

മെയ് മാസത്തില്‍ മാത്രം 18,500 പഠന വിസ അപേക്ഷകള്‍ ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 19% കൂടുതല്‍ ആണ്… Read More

Summary: The waste mound at the Parakkadavu dumping yard of the municipality will soon be transformed into a park. The accumulated garbage will be removed, and the land will be reclaimed for useful purposes. Authorities have stated that the biomining project for this transformation is in its final stage.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു

ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു ഗൂഡല്ലൂർ ഓവേലിയിലെ...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

ആശാരിമൂലയിൽ വീടുപോലൊരു ബസ് സ്റ്റോപ്പ്

ആശാരിമൂലയിൽ വീടുപോലൊരു ബസ് സ്റ്റോപ്പ് തൃശൂർ ∙ ഒരു സാധാരണ ബസ് സ്റ്റോപ്പ്...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

ഭർത്താവിനോട് വഴക്കിട്ട് ഗംഗാ നദിയിൽ ചാടി

ഭർത്താവിനോട് വഴക്കിട്ട് ഗംഗാ നദിയിൽ ചാടി ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പല കാര്യത്തിന്...

Related Articles

Popular Categories

spot_imgspot_img