യുകെ റെഡ്ഡിംഗിലെ വീട്ടില്‍ രണ്ടാഴ്ച മുൻപ് ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് സാബു മാത്യു (55) വിന്റെ സംസ്‌കാരം ഈമാസം 17ന്. ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് റെഡ്ഡിംഗിലെ ടില്‍ഹസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം ഹെന്‍ലി റോഡ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. The funeral of Malayali nurse Sabu Mathew, who passed away in the UK, will be held on the 17th of this month.
2003ലാണ് സാബുവും കുടുംബവും യുകെയില്‍ എത്തിയത്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ജൂണ, സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥിയായ ജ്യുവല്‍ എന്നിവരാണ് മക്കള്‍. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് സാബു മാത്യു. കളത്തൂര്‍ പുളിയംതൊട്ടിയില്‍ പരേതരായ പി എം മാത്യുവിന്റേയും റോസമ്മ മാത്യുവിന്റെയും ഏഴു മക്കളില്‍ ഇളയ മകനാണ്.
ഏറെക്കാലമായി റെഡ്ഡിംഗില്‍ തന്നെ ജീവിച്ചിരുന്ന സാബു ഒരു വലിയ സുഹൃത് വലയത്തിന് ഉടമയായതിനാലാണ് റെഡ്ഡിംഗില്‍ തന്നെ സംസ്‌കരിക്കുവാന്‍ കുടുംബം തീരുമാനമെടുത്തത് എന്നാണറിയുന്നത്.
റെഡ്ഡിംഗിലെ റോയല്‍ ബെര്‍ക്ക്‌ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു സാബു മാത്യു.
2024 നവംബര്‍ 24 ന് ഇതേ ആശുപത്രിയില്‍ തന്നെ നഴ്‌സായിരുന്ന ഭാര്യ ഷാന്റി ജോണ്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് അടിയന്തര മെഡിക്കല്‍ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.