മണ്ണെണ്ണ ഏറ്റെടുക്കാതെ റേഷൻ വ്യാപാരികൾ; കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: മണ്ണെണ്ണ ഏറ്റെടുക്കാത്ത റേഷൻ വ്യാപാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യവകുപ്പ്.

കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച മ​ണ്ണെ​ണ്ണ മൊ​ത്ത വ്യാ​പാ​ര ഡി​പ്പോ​ക​ളി​ൽ​നി​ന്ന് ഏ​റ്റെ​ടു​ക്കാ​ൻ ചി​ല റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ​മാ​രു​ടെ (ഡി.​എ​സ്.​ഒ) റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കർശന നടപടിക്കൊരുങ്ങുന്നത്.

വ്യാ​പാ​രി​ക​ളു​ടെ ക​ട സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും റേ​ഷ​നി​ങ് ക​ൺ​ട്രോ​ള​ർ നി​ർ​ദേ​ശം ന​ൽ​കി​യിട്ടുണ്ട്.

ഈ ​മാ​സം 21 മു​ത​ൽ റേ​ഷ​ൻ മ​ണ്ണെ​ണ്ണ വി​ത​ര​ണം തുടങ്ങുമെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​വി​ലു​ള്ള 13,989 റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ഴു​ന്നൂ​റി​ൽ താ​ഴെ ക​ട​ക​ളി​ൽ മാ​ത്ര​മാ​ണ് മ​ണ്ണെ​ണ്ണ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​യി​ട്ടു​ള്ളൂ.

വ്യാ​പാ​രി​ക​ളു​ടെ നി​സ്സ​ഹ​ക​ര​ണ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ പ്രധാന ആ​രോ​പ​ണം. എ​ന്നാ​ൽ സ​ർ​ക്കാ​റി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണ് മ​ണ്ണെ​ണ്ണ വി​ത​ര​ണം പാ​ളാ​ൻ കാ​ര​ണ​മെ​ന്നാ​ണ് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ പറയുന്നു.

നേ​ര​ത്തെ സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 240 മ​ണ്ണെ​ണ്ണ മൊ​ത്ത വി​ത​ര​ണ ഡി​പ്പോ​ക​ളി​ൽ 30 ഡി​പ്പോ​ക​ൾ മാ​ത്ര​മാ​ണ് നിലവിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​തേ​തു​ട​ർ​ന്ന് വി​ത​ര​ണം പ്ര​ഖ്യാ​പി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും കാ​സ​ർ​കോ​ട്, എ​റ​ണാ​കു​ളം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കോ​ട്ട​യം, ജി​ല്ല​ക​ളി​ലെ ഡി​പ്പോ​ക​ളി​ലൊ​ന്നും മ​ണ്ണെ​ണ്ണ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​യി​ട്ടി​ല്ലെ​ന്നാണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നത്.

പ​ല​യി​ട​ങ്ങ​ളി​ലും ക​ട​ക​ളി​ൽ ഒ​ന്ന​ര​വ​ർ​ഷ​മു​മ്പ് സ്റ്റോ​ക്കു​ള്ള മ​ണ്ണെ​ണ്ണ​യാ​ണ് കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

പ്ര​ത്യേ​ക ലൈ​സ​ൻ​സു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ മ​ണ്ണെ​ണ്ണ കൊ​ണ്ടു​പോ​കാൻ അ​നു​മ​തിയുള്ളൂ.

ഇതിൻ്റെ പ്രാ​യോ​ഗി​ക വി​ഷ​മ​ത​ക​ൾ​ മാ​ത്ര​മാണ് ഉ​ദ്യോ​ഗ​സ്ഥ​രെ വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചതെ​ന്നും മ​ണ്ണെ​ണ്ണ വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്ന നി​ല​പാ​ടി​ല്ലെ​ന്നും ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദാ​ലി മാധ്യമങ്ങളോട്പറഞ്ഞു.

English Summary :

The Food Department has announced that action will be taken against ration dealers who fail to collect and distribute kerosene.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

കർക്കിടക വാവ് നാളെ

കർക്കിടക വാവ് നാളെ കൊച്ചി: കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് അഥവാ പിതൃദിനം എന്ന...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

Related Articles

Popular Categories

spot_imgspot_img