പാലക്കാട്: സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണു വെട്ടിച്ച് പുറത്തു ചാടിയ അഞ്ച് പെൺകുട്ടികളെ കണ്ടെത്തിയില്ല. കൂട്ടുപാതയിലുള്ള കേന്ദ്രത്തിൽനിന്ന് പുറത്തുചാടിയ 19 പെൺകുട്ടികളിൽ 14 പേരെ പൊലീസിന് കണ്ടെത്തി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.The five girls who jumped out of the government’s Nirbhaya center have not been found
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. മലമ്പുഴയിൽ പ്രവർത്തിച്ചിരുന്ന നിർഭയ കേന്ദ്രം മാസങ്ങൾക്കു മുമ്പാണ് കൂട്ടുപാതയിലെ വാടക വീട്ടിലേക്ക് മാറ്റിയത്. പുറത്തു ചാടിയ പെൺകുട്ടികൾ കുറച്ചു നാളായി വീട്ടിൽ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. ഇവരിൽ പോക്സോ കേസുകളിലെ അതിജീവിതകളും ഉൾപ്പെടുന്നുണ്ട്.