യൂറോകപ്പിലെ ആദ്യ സമനിലയിൽ ഡെന്മാർക്കും സ്ലൊവേനിയയും. ഓരോ ഗോൾവീതം അടിച്ച് ഇരു ടീമുകളും പിരിഞ്ഞു. മരണത്തെ മറികടന്നെത്തിയ ക്രിസ്റ്റ്യൻ എറിക്സന്റെ ഗോളോടെ ആവേശം കൊടുമുടി കയറിയ മത്സരത്തിൽ ഡെന്മാർക്കും സ്ലൊവേനിയയും വിജയത്തിനായി ഇഞ്ചോടിഞ്ച് പോരാടി.the first draw in the Eurocup; Denmark and Slovenia split with one goal each
മത്സരത്തിന്റെ തുടക്കം മുതൽ സ്ലൊവേനിയക്കെതിരേ ആധിപത്യം പുലർത്തിയ ഡെൻമാർക്ക് 17-ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. അലക്സാണ്ടർ ബാ അതിവേഗമെടുത്ത ഒരു ത്രോയ്ക്കൊടുവിൽ പെനാൽറ്റി ഏരിയയിൽ നിന്ന് ജൊനാസ് വിൻഡ് പുറകോട്ട് ഫ്ളിക്ക് ചെയ്ത പന്ത് വലിയിലെത്തിച്ച് ക്രിസ്റ്റ്യൻ എറിക്സണാണ് ഡെൻമാർക്കിനെ മുന്നിലെത്തിച്ചത്.
കഴിഞ്ഞയൂറോയിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മൈതാനത്ത് കുഴഞ്ഞുവീണ് 1100 ദിവസങ്ങൾക്കു ശേഷം താരം രാജ്യത്തിനായി നേടുന്ന ഗോൾകൂടിയായിരുന്നു ഇത്.
എറിക്സന്റെ ഗോളിന് 77-ാം മിനിറ്റിൽ യാൻസയിലൂടെ സ്ലൊവേനിയയുടെ മറുപടിയെത്തി. ഡെൻമാർക്ക് പ്രതിരോധം തട്ടിയൊഴിവാക്കിയ ഒരു കോർണറിൽ നിന്ന് പന്ത് ലഭിച്ച യാൻസ ബോക്സിന് തൊട്ടുവെളിയിൽ നിന്ന് കിടിലനൊരു ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു
2020 യൂറോയിൽ ഡെന്‍മാര്‍ക്ക് – ഫിന്‍ലന്‍ഡ് മത്സരം ഒരു ആരാധകനും മറക്കാനിടയില്ല.
എറിക്‌സണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈതാനത്ത് ബോധരഹിതനായി വീണതും മരണത്തോട് മല്ലിട്ടതും അതേ മത്സരത്തിലായിരുന്നു. ഒരോ ഫുട്ബോൾ ആരാധകരും എതിരാളികളും ഒന്നടങ്കം അയാളുടെ ജീവനായി പ്രാർത്ഥിച്ച നിമിഷങ്ങൾ. ഏഴുമാസത്തെ കാത്തിരിപ്പിനൊടുവിൽ ആ മീഡ്ഫീൾഡർ കളത്തിലേക്ക് തിരിച്ചെത്തി. ഇന്നിതാ അതേ യൂറോകപ്പിൽ രാജ്യത്തിനായി ഗോളും നേടിയിരിക്കുന്നു മൂന്നു വർഷത്തിന് ശേഷം.
എറിക്സന്റെ ഗോളിൽ 77-ാം മിനിട്ടുവരെ മാത്രമെ ഡെന്മാർക്കിന് ലീഡ് തുടരാനായുള്ളു. എറിക് യാൻസയിലൂടെ സ്ലൊവേനിയ തിരിച്ചടിക്കുകയായിരുന്നു. യാൻസയുടെ ഷോട്ട് എതിർ താരത്തിന്റെ ശരീരത്തിൽ തട്ടി ഗതിമാറി സഞ്ചരിച്ചതോടെയാണ് ഡെന്മാർക്ക് ഗോളി നിസഹായനായത്. അവസാന നിമിഷം വിജയ ഗോളിനായി പാെരുകി കളിച്ചെങ്കിലും ഇരു ടീമിനും നിരാശയായിരുന്നു ഫലം