മൂന്നാം നരേന്ദ്രമോ​ദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; എയിംസടക്കം നിരവധി പ്രതീക്ഷകളോടെ കേരളം; ജനപ്രിയ ബജറ്റാകുമെന്ന് പ്രധാനമന്ത്രി, ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോ​ദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നു രാവിലെ 11 മണിക്കാണ് ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്.The first budget of the third Narendra Modi government today

നിർമ്മല സീതാരാമന്റെ ഏഴാമത്തെ ബജറ്റാണിത്. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ സാമ്പത്തിക വിദ​ഗ്ധരും രാഷ്ട്രീയ കേന്ദ്രങ്ങളും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറന്നതോടെ കേരളത്തെ ഏത് രീതിയിൽ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്.

എയിംസടക്കം നിരവധി പ്രതീക്ഷകളാണ് കേരളത്തിനുള്ളത്. സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്.

തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പിൽ സർക്കാരിന് ക്ഷീണമുണ്ടാക്കിയതിനാൽ ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിൽ നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനപ്രിയ ബജറ്റാകുമനെന്ന് പ്രധാനമന്ത്രി, ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.

ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കിൽ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവേ.

ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് ഇത്.

സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, വിലയും പണപ്പെരുപ്പവും, സമൃദ്ധിയുടെ ഇടയിലുള്ള സ്ഥിരത, ഒരു പുതിയ ഇന്ത്യക്കായുള്ള വികസന കാഴ്ചപ്പാട്, കാലാവസ്ഥാ വ്യതിയാനവും ഊർജ പരിവർത്തനവും, സാമൂഹിക മേഖല, തൊഴിലും നൈപുണ്യ വികസനവും, കൃഷി, ഭക്ഷ്യ മാനേജ്‌മെൻ്റ്, ഇടത്തരം, ചെറുകിട വ്യവസായങ്ങൾ, സേവന മേഖല, അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

എട്ട് വയസുകാരൻ രണ്ട് കാന്തങ്ങൾ അറിയാതെ വിഴുങ്ങി; പിന്നീട് നടന്നത് അത്ഭുതം ! ഏതായാലും ഭാഗ്യമുണ്ട്…..

കളിക്കുന്നതിനിടെ അറിയാതെ കാന്തങ്ങൾ വിഴുങ്ങി എട്ട് വയസുകാരൻ. പക്ഷെ കുട്ടിക്ക് ഒരു...

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍...

Related Articles

Popular Categories

spot_imgspot_img