നവ ദമ്പതികളടക്കം നാല് പേർ മരിച്ച സംഭവം; അപകടകാരണം കാർ ഡ്രൈവർ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചത്

പത്തനംതിട്ട: പത്തനംതിട്ടയിൽ നവ ദമ്പതികളടക്കം നാല് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എഫ്ഐആർ.

പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിലാണ് പോലീസ് എഫ്ഐആർ പുറത്ത് വന്നത്. ഈ സ്ഥലത്ത് അപകടം പതിവാണെന്ന് നാട്ടുകാരും പറയുന്നുണ്ട്. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് വരെ കാര്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

എട്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് അനുവു നിഖിലും വിവാഹിതരായത്. മധുവിധു ആഘോഷിക്കാൻ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയതായിരുന്നു ബിജു ജോർജും മത്തായി ഈപ്പനും. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. അനുവിന്റെ അച്ഛനാണ് ബിജു ജോർജ്. കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി കേരളത്തിലെത്തിയത്.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് വന്നതിന ശേഷമായിരിക്കും സംസ്കാരം നടക്കുക. കഴിഞ്ഞ നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നത്.

കാർ അമിതവേഗത്തിൽ ഇടിച്ചു കയറി എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവർ സതീഷ് പറയുന്നത്.
കാർ വരുന്നത് കണ്ട് വേഗം കുറച്ച് ഇടതു വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാർ ഇടിച്ചു കയറുകയായിരുന്നു. ബസ് സാധാരണ വേഗത്തിൽ മാത്രമായിരുന്നുവെന്നും ഡ്രൈവർ സതീഷ് പറഞ്ഞു. ബസ്സിൽ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീർഥാടകരായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

Related Articles

Popular Categories

spot_imgspot_img