web analytics

ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി…റിപ്പോർട്ടുകൾ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമർപ്പിക്കുന്ന അവരുടെ സ്‌പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക്…ആരോപണവുമായി പ്രശാന്ത്, ഐഎഎസ് തലപ്പത്ത് തമ്മിലടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് ചേരിപ്പോര് രൂക്ഷം. അഡീഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ എ. ജയതിലകിനെതിരെ പരസ്യ വിമർശനങ്ങളുമായി എൻ. പ്രശാന്ത് എഐഎസ് രംഗത്ത് വന്നു. ജയതിലകിനെതിരെയുള്ള വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ നടത്തുമെന്നാണ് പ്രശാന്തിൻ്റെ ഫേസ്ബുക്കിലൂടെയുള്ള മുന്നറിയിപ്പ്.

പട്ടികജാതി വർഗ്ഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന സമയത്ത് പ്രശാന്ത് കൃത്യമായ ഇടപെടലുകൾ നടത്തിയിരുന്നില്ല എന്ന റിപ്പോർട്ട് ഡോക്ടർ ജയതിലകാണ് സംസ്ഥാന സർക്കാരിന് നൽകിയത്. ഫയലുകൾ കൈമാറിയില്ല ,ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജർ രേഖപ്പെടുത്തി തുടങ്ങിയ കണ്ടത്തലുകൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതാണ് പ്രശാന്ത് ഐഎഎസിനെ ചൊടിപ്പിച്ചത്. തനിക്കെതിരായ റിപ്പോർട്ടുകൾ നൽകിയ ശേഷം അത് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് ഡോക്ടർ ജയതിലക് ആണെന്നാണ് പ്രശാന്തിൻറെ ആരോപണം.

പട്ടികജാതി-വർഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിർവഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ ഫയലുകൾ കാണാനില്ലെന്ന വാർത്ത വന്നതിനു പിന്നാലെ ഐഎഎസ് തലപ്പത്ത് തമ്മിലടി. തനിക്കെതിരായ വാർത്തയ്ക്കു പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ആണെന്ന് പരസ്യമായി കുറ്റപ്പെടുത്തി കൃഷിവകുപ്പ് സ്‌പെഷൽ സെക്രട്ടറി എൻ പ്രശാന്ത് രംഗത്തുവന്നു. തനിക്കെതിരായ റിപ്പോർട്ടുകൾ തയാറാക്കി പത്രത്തിനു നൽകുന്ന ഡോ. ജയതിലകിനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ താൻ നിർബന്ധിതനായിക്കുകയാണെന്ന് പ്രശാന്ത് ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടു.

കുറിപ്പിനു താഴെ ജയതിലകിന്റെ റിപ്പോർട്ടുകൾ എങ്ങനെ ചോരുന്നുവെന്ന് കമന്റിൽ ചോദിച്ചയാൾക്ക്, ജയതിലക് തന്നെയാണ് മാടമ്പള്ളിയിലെ ചിത്തരോഗി എന്നാണ് പ്രശാന്ത് നൽകിയ മറുപടി. ‘ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി’ എന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ പ്രശാന്ത് കമന്റ് ചെയ്തിരിക്കുന്നത്.

തിടമ്പിനെയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ് എന്നും പ്രശാന്ത് കുറിച്ചിട്ടുണ്ട്.

”എനിക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമർപ്പിക്കുന്ന അവരുടെ സ്‌പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക് എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്.

സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.

ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ പോസ്റ്റാം. കാര്യം അറിയാവുന്നവർക്ക് താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ…”- പ്രശാന്ത് പോസ്റ്റിൽ പറയുന്നു.

പട്ടികജാതിവർഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിർവഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവർമെന്റ് സൊസൈറ്റി) ഫയലുകൾ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ഉന്നതിയുടെ പ്രവർത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷനൽ സെക്രട്ടറി ഡോ.എ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

പട്ടികജാതിവർഗ വകുപ്പ് സ്‌പെഷൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ വീഴ്ചകളാണ് റിപ്പോർട്ടിലുള്ളതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ആരോപണവിധേയനായ കെ ഗോപാലകൃഷ്ണനെയാണ് പിന്നീട് ഉന്നതിയുടെ സിഇഒ ആയി നിയമിച്ചത്. മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ഗോപാലകൃഷ്ണനെതിരെ ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് പ്രശാന്തിനെതിരായ വാർത്തകൾ പുറത്തുവന്നത്. ഇതു സംശയകരമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

ശബരിമലയിൽ തീർത്ഥാടനകാലത്തിന് തുടക്കം; പുതിയ മേൽശാന്തിമാർ സന്നിധാനത്ത്

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് ഈ തിങ്കളാഴ്ച ഭക്തിപൂർണമായ തുടക്കം. മണ്ഡല...

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം ഓണാട്ടുകരയുടെ...

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് റെക്കോർഡ് നേട്ടങ്ങൾക്കുശേഷം...

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക്

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക് പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന്...

Related Articles

Popular Categories

spot_imgspot_img