കടുത്ത ശരീരവേദനയുമായി വന്ന യുവതിക്ക് നൽകിയത് മാനസിക രോ​ഗത്തിനുള്ള ചികിത്സ! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കുടുംബം

കോഴിക്കോട്: മരുന്ന് മാറി ചികിത്സിച്ച് രോഗി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കുടുംബം. മരുന്ന് മാറി നൽകിയ ഡോക്ടർമാരുടെ പേര് പോലും റിപ്പോർട്ടിൽ ഇല്ലെന്നും വിശദമായ ഒരന്വേഷണവും നടത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് ഒരു നടപടിയും ഉണ്ടാകാൻ സാധ്യതയില്ലെന്നും കുടുംബം പറയുന്നു. കുറ്റക്കാരെ സംരക്ഷിക്കുന്ന റിപ്പോർട്ടിൽ വിശ്വാസമില്ലെന്നാണ് ഇവർ പറയുന്നത്.

കടുത്ത ശരീരവേദനയെ തുടർന്നായിരുന്നു പേരാമ്പ്ര സ്വദേശിനിയായ രജനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. എന്നാൽ ആദ്യ ഘട്ടത്തിൽ രജനിക്ക് നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സ ആണെന്നും പിന്നീട് ഏറെ വൈകിയാണ് യഥാർത്ഥ രോഗത്തിനുള്ള ചികിത്സ നൽകിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മാനസിക രോഗത്തിനുള്ള ചികിത്സ നൽകിയതും രോഗം കണ്ടെത്താൻ വൈകിയതുമാണ് രജനിയുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കുടുബം ആശുപത്രി സൂപ്രണ്ടിനും ആരോഗ്യവകുപ്പിനും പരാതി നൽകിയിരുന്നു. എന്നാൽ പരാതിക്ക് മേൽ യാതൊരു അന്വേഷണവും നടത്താതെ തട്ടിക്കൂട്ടിയ റിപ്പോർട്ടാണ് ആശുപത്രി സൂപ്രണ്ട് സമർപ്പിച്ചിരിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.

ചികിത്സയും മരുന്നും മാറി നൽകിയെന്ന ഗുരുതര ആരോപണമാണ് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഉയർന്നത്. എന്നാൽ ഈ വിഷയത്തിൽ കൃത്യമായൊരു അന്വേഷണം നടത്താൻ പോലും മെഡിക്കൽ കോളേജ് സൂപ്രണ്ട് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. യുവതിയുടെ ഭർത്താവ് ഗിരീഷ് സൂപ്രണ്ടിനോട് പറഞ്ഞ കാര്യങ്ങളിൽ ഡോക്ടർക്കെതിരെയുള്ള ഭാഗങ്ങൾ മാറ്റി ചിലത് മാത്രം റിപ്പോർട്ട് ആക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നതെന്ന് കുടുംബം പറയുന്നു. ആശുപത്രി സൂപ്രണ്ട് ഈ റിപ്പോർട്ട് തന്നെയാണ് ആരോഗ്യവകുപ്പിനും കൈമാറിയിട്ടുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img