ഒൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; പെരുമ്പാവൂർ സ്വദേശിയായ വിദേശ മലയാളിക്ക് നഷ്ടമായത് നാലരക്കോടി; സൈബർ പോലീസ് അന്വേഷണം തുടങ്ങി

വിദേശ മലയാളിക്ക് ഒൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ നാലരക്കോടി നഷ്ടപ്പെട്ട സംഭവത്തിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരുമ്പാവൂർ സ്വദേശിയായ മലയാളിക്കാണ് കോടികൾ നഷ്ടമായത്.

ഷെയർ ട്രേഡിംഗിൽ വിദഗ്ദയാണെന്നും, പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് ദുബൈയിൽ വച്ച് ഒരാളെ പരിജയപ്പെടുകയായിരുന്നു. തുടർന്ന് വാട്സാപ്പ്, ജിമെയിൽ തുടങ്ങിയ മാധ്യമങ്ങളിലൂടെയായി കമ്യൂണിക്കേഷൻ. തട്ടിപ്പ് സംഘം പറഞ്ഞ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. ഉടനെ ചെറിയൊരു തുക നിക്ഷേപിച്ചു.

അതിന് വൻ ലാഭം തിരിച്ചുനൽകി. അത് വിശ്വാസത്തിന് കാരണമായി. ആഗസ്റ്റ് പന്ത്രണ്ട് മുതൽ നവംബർ 11 വരെ തട്ടിപ്പ് സംഘം പറഞ്ഞ വിവിധ അക്കൗണ്ട്കളിലേക്കായി പല പ്രാവശ്യങ്ങളിലായി നാലരക്കോടിയോളം രൂപ നിക്ഷേപിക്കുകയായിരുന്നു. ഇതിൻ്റെയൊക്കെ ലാഭം എന്ന് പറഞ്ഞ് വൻതുകകൾ അവർ യുവാവിന് വേണ്ടി തയ്യാറാക്കിയ പേജിൽ പ്രദർശിപ്പിച്ചു കൊണ്ടുമിരുന്നു.

ഒടുവിൽ തുക പിൻവലിക്കാൻ ശ്രമിച്ചു. അതിന് സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് തട്ടിപ്പിനിരയായ വിദേശ മലയാളി പരാതി നൽകി. എസ്.പിയുടെ മേൽനോട്ടത്തിൽ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ടീം അന്വേഷണമാരംഭിച്ചു. പണം നിക്ഷേപിച്ച അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചു വരുന്നു.

സമീപകാലത്തായി ഒൺലൈൻ ഷെയർ ട്രേഡിംഗിൻ്റെ മറവിൽ നിരവധി പേർക്കാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്. തട്ടിപ്പ് സംഘത്തിൻ്റെ മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അമിതലാഭം ഉണ്ടാക്കാമെന്നുള്ള പ്രതീക്ഷയിൽ ഒന്നും ആലോചിക്കാതെയാണ് പണം നിക്ഷേപിക്കുന്നത്. വിശ്വാസം പിടിച്ചുപറ്റാൻ ആദ്യം നിക്ഷേപിക്കുന്ന ചെറിയ തുകകൾക്ക് ലാഭം എന്ന പേരിൽ ഒരു തുക തിരികെ തരികയും ചെയ്യും.

ഇതിനോടനുബന്ധിച്ചുള്ള മറ്റൊരു തട്ടിപ്പാണ് ബാങ്ക് അക്കൗണ്ട് വാങ്ങൽ. യുവാക്കളെ കൊണ്ട് അക്കൗണ്ട് എടുപ്പിച്ച് ഒരു നിശ്ചിത തുകയും, പിന്നീട് അക്കൗണ്ടിൽ വരുന്ന തുകയ്ക്ക് കമ്മീഷനും അക്കൗണ്ടിൻ്റെ ഉടമസ്ഥന് നൽകും. അക്കൗണ്ടിൻ്റെ നിയന്ത്രണം മുഴുവൻ തട്ടിപ്പ് സംഘത്തിനായിരിക്കും. തട്ടിപ്പിനിരയാകുന്നവർ ഈ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കുന്നത്.

ഇങ്ങനെ അക്കൗണ്ട് എടുത്ത് നൽകിയ നിരവധി യുവാക്കളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് എസ്.പി വൈഭവ് സക്സേന പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

Related Articles

Popular Categories

spot_imgspot_img