web analytics

ബാർകോഴയിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നേക്കും;പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്ന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്ന് ഇന്ന് തുടക്കമാകും. ബാർക്കോഴ മുതൽ സിഎംആർഎൽ മാസപ്പടി വരെയുള്ള വിവാ​ദങ്ങൾ പ്രതിപക്ഷം സർക്കാരിനെതിരെ സഭയിലുയർത്തും. 28 ദിവസം നീളുന്ന സഭാ സമ്മേളനം ജൂലൈ 25നാണ് അവസാനിക്കുക.The eleventh session of the fifteenth Kerala Legislative Assembly will begin today

ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൻറെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം സഭയിലേക്കെത്തുന്നത്. ആദ്യ ദിനം ബാർകോഴയിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം.

രാവിലെ ചോദ്യോത്തരവേളക്ക് ശേഷം അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കൽ ഉണ്ടായിരിക്കും. അതിന് ശേഷമാകും സീറോ അവർ. ആദ്യ ദിനം അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായില്ല.

അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഫോട്ടോയിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വാർഡ് കൂട്ടാനുള്ള ബിൽ ഇന്ന് അവതരിപ്പിക്കും.

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമവും സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങിയതും സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയ പിഴവുകളടക്കം സഭയിൽ പ്രതിപക്ഷം ചർച്ചയാക്കും.

സഭയ്ക്ക് അകത്തും പുറത്തും സർക്കാറിനെതിരെ ആഞ്ഞടിക്കാനാണ് നീക്കം. ബാർകോഴ വിവാദത്തിൽ 11ന് യൂത്ത് കോൺഗ്രസും 12ന് യുഡിഎഫും നിയമസഭയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. കെഎസ്ആർടിസിക്ക് പിന്നാലെ സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.

അതേസമയം, ഭരണ നേട്ടങ്ങൾ ഉയർത്തിയാകും സർക്കാർ പ്രതിപക്ഷത്തെ പ്രതിരോധിക്കുക. രണ്ടാം പിണറായി സർക്കാർ മൂന്നു വർഷക്കാലം നടപ്പിലാക്കിയ പദ്ധതികളിലാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ.

ആരോപണ പ്രത്യാരോപണങ്ങൾ സഭയെ പ്രക്ഷുബ്ധം ആക്കുമെന്ന് ഉറപ്പ്. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്ണനും ഷാഫി പറമ്പിലും സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ സഭയിലെത്തും. 17 വരെ ഇരുവർക്കും സമ്മേളനത്തിൽ പങ്കെടുക്കാം. 13 മുതൽ 15 വരെ ലോകകേരളസഭയ്ക്കും നിയമസഭ വേദിയാകും.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

റാന്നിയില്‍ വാടകവീട്ടിലെ തര്‍ക്കം അക്രമത്തിലേക്ക്; വീട്ടുജോലിക്കാരിയുടെ കൈ കസേരകൊണ്ട് അടിച്ചുപൊട്ടിച്ച കേസില്‍ 45-കാരിക്ക് പരുക്ക്, യുവാക്കള്‍ അറസ്റ്റില്‍

റാന്നിയില്‍ വാടകവീട്ടിലെ തര്‍ക്കം അക്രമത്തിലേക്ക്; വീട്ടുജോലിക്കാരിയുടെ കൈ കസേരകൊണ്ട് അടിച്ചുപൊട്ടിച്ച കേസില്‍...

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജിപിഎസ് സ്പൂഫിങ്; സുരക്ഷ മെച്ചപ്പെടുത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിരവധി പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പരിതയിലുണ്ടായ ജിപിഎസ് സ്പൂഫിങ്...

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശിനി

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: മലയാളി വിദ്യാർഥിനി...

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ; ഞായറാഴ്ചകളിൽ കുടുംബമായി പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ ഇടുക്കി...

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ കോയമ്പത്തൂർ:...

ഗുരുവായൂര്‍ ഏകാദശി മഹോത്സവം ഇന്ന്;വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ മഹിമ തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് ഗുരുവായൂരില്‍ ഏകാദശി...

Related Articles

Popular Categories

spot_imgspot_img