രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കറങ്ങി നടന്ന് പണം തട്ടുന്നതാണ് സ്ഥിരം പരിപാടി; പെരുമ്പാവൂരിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

വഴിയരികിൽ ഫോൺ ചെയ്തു നിന്നയാളുടെ പണം ഓട്ടോയിലെത്തി തട്ടിയ കേസിൽ ഡ്രൈവർ അറസ്റ്റിൽ.

പെരുമ്പാവൂർ മുടിക്കൽ മോളത്ത് വീട്ടിൽ അലി അക്ബർ (32)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

8 ന് രാത്രി പന്ത്രണ്ടരയോടെ ആലുവ ബാങ്ക് ജംഗ്ഷനിലാണ് സംഭവം. വഴിയരികിൽ നിന്ന് ഫോൺ ചെയ്തു നിൽക്കുന്ന കണ്ണൂർ സ്വദേശിയുടെ സമീപത്തേക്ക് ഓട്ടോയിൽ ഡ്രൈവർ ഉൾപ്പടെ രണ്ടു പേർ എത്തി.

കണ്ണൂർ സ്വദേശിയുമായി സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു.

പരാതിയുടെ .അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി സി.സി.ടി.വികളും, ഓട്ടോറിക്ഷകളും പരിശോധിച്ചു.

ഓട്ടോറിക്ഷ മുടിക്കൽ സ്വദേശിയുടെതാണെന്ന് കണ്ടെത്തി. ഉടമ ഇയാൾക്ക് ഓടിക്കാൻ നൽകിയതായിരുന്നു. പെരുമ്പാവൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

ഓട്ടോയിലുണ്ടായിരുന്ന മറ്റേയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കറങ്ങി പണം തട്ടുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്നാണ്
ലഭിക്കുന്ന വിവരം.

എസ്.ഐമാരായ കെ. നന്ദകുമാർ,
എസ്.എസ് ശ്രീലാൽ, ബി.എം ചിത്തുജി, സി.പി.ഒമാരായ കെ.എസ് സിറാജുദീൻ, മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ , കെ.എം മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

കാസർകോട് യുവാവിനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

കാസര്‍കോട്: ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പയ്യന്നൂർ സ്വദേശിയും ഉപ്പളയിലെ മത്സ്യ മാർക്കറ്റിന്...

ഡോ. വന്ദന ദാസ് കൊലക്കേസ്; വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

കൊല്ലം: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും....

ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്, വീടിന് തീയിട്ടു

കാസർകോട്: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. കാസര്‍കോട് ചിത്താരിയിലാണ് സംഭവം....

തിരുവനന്തപുരത്ത് കാറിനുള്ളിൽ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ഒപ്പം വളർത്തുനായയും

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്നിരുന്ന കാർ കത്തി ഒരാൾ മരിച്ചു. തിരുവനന്തപുരം പാലോട്...

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

Other news

ട്രംപിന്റെ തീരുവയിൽ പണി യു.കെ.യ്ക്കും കിട്ടി ! അനിശ്ചിതത്വത്തിലാകുന്ന വ്യവസായ മേഖലകൾ ഇവ:

ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചൈനയ്ക്കും, കാനഡയ്ക്കും, മെക്‌സിക്കോയ്ക്കും ഉത്പന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചിരുന്നു....

തൃപ്പൂണിത്തുറ കായലിൽ യുവാവ് മരിച്ചനിലയിൽ; സുഹൃത്ത് പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ...

തേ​ൾ‌​പാ​റ​യെ വിറപ്പിച്ച കരടി കൂട്ടിലായി

മ​ല​പ്പു​റം: തേ​ൾ‌​പാ​റ​യി​ൽ ജ​ന​വാ​സ മേ​ഖ​ലി​യി​ലി​റ​ങ്ങി​യ ക​ര​ടി കെണിയിൽ വീണു. വ​നം വ​കു​പ്പ്...

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം… സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 560 രൂപയാണ് കുറഞ്ഞത്....

കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ആലക്കോട് ആണ്...

Related Articles

Popular Categories

spot_imgspot_img