web analytics

എടുത്തുകൊണ്ടു പോടാ പട്ട; തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്നാരോപിച്ചുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തൃശൂർ: തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്നാരോപിച്ചുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തൃശൂ‍ർ സിറ്റി പൊലീസ് കമീഷണറായിരുന്നു അങ്കിത് അശോകിനെതിരെ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം.The demand in the petition is that action should be taken against Ankit Ashok, who was the police commissioner of Thrissur city.

ഹർജിയിൽ കൊച്ചി ദേവസ്വം ബോർഡ് അടക്കം എതിർകക്ഷികളുടെ വിശദീകരണം തേടിയിട്ടുണ്ട്. ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍, തൃശൂർ സ്വദേശി പി സുധാകരന്‍ എന്നിവർ നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണയിൽ ഉള്ളത്.

പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന് വലിയ വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു.

തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണർ കയർക്കുന്നതടക്കം ദൃശ്യങ്ങളിൽ കാണാമായിരുന്നു.

തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണർ നൽകിയ വിശദീകരണം. ഇക്കാര്യങ്ങളെല്ലാം ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ വരും.”

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ; ഞായറാഴ്ചകളിൽ കുടുംബമായി പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ ഇടുക്കി...

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ ബിസിസിഐ

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

Related Articles

Popular Categories

spot_imgspot_img