web analytics

എ.കെ ശശീന്ദ്രൻ മ​ന്ത്രി​പ​ദ​വി ഒഴിയണമെങ്കിൽ പി.സി ചാക്കോയും മാറണം! സമ്മതമല്ലെങ്കിൽ എം.എൽ.എ സ്ഥാനവും വേണ്ട; ‘ഗ്രേസ്ഫുള്‍ എക്സിറ്റ്’ കൊതിച്ച് മന്ത്രി; പതിനെട്ടാമത്തെ അടവെടുത്ത് തോമസ് കെ തോമസ്

തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ മന്ത്രി പദവിയിൽ തുടരണോ എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നിർണായകം. മുഖ്യമന്ത്രി പിണറായി വിജയനെയും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെയും കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് തോമസ് കെ.തോമസ് എംഎൽഎയുടെ ശ്രമം. The decision of the central leadership is crucial whether AK Saseendran should continue as a minister

ഒന്നാം പിണറായി സർക്കാരിലും മന്ത്രിയായിരുന്ന ശശീന്ദ്രൻ തനിക്കായി മാറി നിൽക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ പിന്തുണയോടെ തോമസ് ആവശ്യപ്പെടുന്നത്. 

അതേ സമയം മ​ന്ത്രി​പ​ദ​വി​യെ ചൊ​ല്ലി എ​ൻ.​സി.​പി​യി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നു​ള്ള ‘ഫോ​ർ​മു​ല’​യു​മാ​യി ശ​ശീ​ന്ദ്ര​ൻ​പ​ക്ഷം രംഗത്തെത്തിയിട്ടുണ്ട്. 

എ.​കെ. ശ​ശീ​ന്ദ്ര​നെ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ക്കി​യാ​ൽ അ​ദ്ദേ​ഹം മ​ന്ത്രി​പ​ദ​വി ഉ​പേ​ക്ഷി​ക്കു​മെ​ന്നും നി​ല​വി​ൽ പ്ര​സി​ഡ​ന്‍റാ​യ പി.​സി. ചാ​ക്കോ​ക്ക്​ അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന ദേ​ശീ​യ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ പ​ദ​വി​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കാ​മെ​ന്നു​മാ​ണ്​ ഫോ​ർ​മു​ല. 

ഇ​തു​വ​ഴി തോ​മ​സ്​ കെ. ​തോ​മ​സി​നെ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക്​ നി​ർ​ദേ​ശി​ക്കു​ക​യു​മാ​വാം. എ.​കെ. ശ​ശീ​ന്ദ്ര​ൻ​ത​ന്നെ ഏ​താ​ണ്ട്​ സ​ന്ന​ദ്ധ​നാ​യ ഈ ​ഫോ​ർ​മു​ല പ​ക്ഷേ പ​രി​ഗ​ണി​ക്കാ​നും ച​ർ​ച്ച​ചെ​യ്യാ​നും നേ​തൃ​ത്വം ത​യാ​റാ​വു​ന്നി​ല്ലെ​ന്ന​ പ​രാ​തി​യാ​ണ്​ ആ ​വി​ഭാ​ഗ​ത്തി​നു​ള്ള​ത്.

മ​ന്ത്രി​സ​ഭ​യു​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​വ​രെ എ.​കെ. ശ​ശീ​ന്ദ്ര​ൻ​ത​ന്നെ മ​ന്ത്രി​യാ​യി തു​ട​രു​മെ​ന്ന്​ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ​റ​ഞ്ഞ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പി.​സി. ചാ​ക്കോ, സ​മീ​പ​കാ​ല​ത്ത്​ ശ​ശീ​ന്ദ്ര​ൻ ഒ​ഴി​യ​ണ​മെ​ന്നും ​തോ​മ​സ്​ കെ. ​തോ​മ​സി​നെ മ​​ന്ത്രി​യാ​ക്ക​ണ​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ലേ​ക്ക്​ മാ​റി​യ​തി​നു​ പി​ന്നി​ൽ ശ​ശീ​ന്ദ്ര​ൻ​പ​ക്ഷ​ത്ത്​ പ​ല​രും ‘ദു​രൂ​ഹ​ത’ മ​ണ​ക്കു​ന്നു​ണ്ട്. 

പി.​സി. ചാ​ക്കോ​യു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി പാ​ർ​ട്ടി​യെ നി​ർ​ജീ​വ​മാ​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക്​ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പം ഒ​രു വി​ഭാ​ഗ​ത്തി​നു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക്​ ഇ​ട​ക്കി​ടെ​ പാ​ർ​ട്ടി​യി​ൽ ഒ​രു പാ​ര​മ്പ​ര്യ​വു​മി​ല്ലാ​ത്ത​വ​രെ നാ​മ​നി​ർ​ദേ​ശം​ചെ​യ്യു​ന്നു. 

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പോ​ലു​മ​ല്ലാ​ത്ത​യാ​ളെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ക്കി. പി.​എ​സ്.​സി അം​ഗ​ത്വ വി​വാ​ദം ഏ​റെ ക്ഷീ​ണ​മു​ണ്ടാ​ക്കി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ എ​ക്സി​ക്യൂ​ട്ടി​വ്​ യോ​ഗ​ത്തി​ൽ മൈ​ക്കി​ലൂ​ടെ എ​തി​ർ​ത്ത്​ സം​സാ​രി​ച്ച​യാ​ളെ മ​ന്ത്രി​യാ​ക്കാ​ൻ ഇ​പ്പോ​ൾ കാ​ണി​ക്കു​ന്ന ഉ​ത്സാ​ഹ​ത്തി​ന്​ പി​ന്നി​ൽ ‘അ​സാ​ധാ​ര​ണ​മാ​യ എ​ന്തോ’ ​ഉ​ണ്ടെ​ന്നാ​ണ്​ ശ​ശീ​ന്ദ്ര​ൻ​പ​ക്ഷ​ത്തു​ള്ള ചി​ല​രു​ടെ സം​ശ​യം.

മന്ത്രിസ്ഥാനത്ത് വീതം വെയ്പിനെ ചൊല്ലിയുളള തർക്കം രൂക്ഷമായതോടെ ദേശീയ നേതൃത്വത്തിൻെറ ഇടപെടൽ തേടി എൻ.സി.പി സംസ്ഥാന നേതൃത്വം. ദേശിയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയും തോമസ്.കെ. തോമസ് എം.എൽ.എയും മുംബൈക്ക് പോകും. 

മന്ത്രിസ്ഥാനം  രാജിവെക്കണമെന്ന നി‍ർദ്ദേശം നൽകിയിട്ടും എ.കെ.ശശീന്ദ്രൻ അത് അനുസരിക്കാൻ കൂട്ടാക്കാത്തതിനാലാണ് ഇടപെടൽ അഭ്യർത്ഥിച്ച് ദേശിയ നേതൃത്വത്തെ സമീപിക്കുന്നത്. 

ഇന്നലെ പാലക്കാട്ടെ പാർട്ടി നേതാവിൻെറ കുടുംബത്തിലെ വിവാഹ ചടങ്ങിൽ വെച്ച് കണ്ട പി.സി.ചാക്കോയും തോമസ്.കെ.തോമസും അവിടെവെച്ചാണ് ശരത് പവാറിനെ കാണാൻ തീരുമാനിച്ചത്.

ശരത് പവാറുമായി വർഷങ്ങളുടെ ബന്ധമുളള ശശീന്ദ്രനോട് അദ്ദേഹം ആവശ്യപ്പെട്ടാൽ വഴങ്ങുമെന്ന കണക്കുകൂട്ടലിലാണ് തോമസ്.കെ.തോമസിനെ കൂട്ടി മുംബൈക്ക് പോകുന്നത്. 

മന്ത്രിസ്ഥാനം  വീതം വെയ്ക്കുന്നത് കേരളത്തിൽ തന്നെ തീരുമാനിച്ചോളു എന്നതാണ് ശരത് പവാർ നേരത്തെ സ്വീകരിച്ചിരുന്ന സമീപനം. മന്ത്രിസ്ഥാനം മോഹിക്കുന്ന തോമസ്.കെ. തോമസിനെയും മന്ത്രിസ്ഥാനത്തുളള എ.കെ.ശശീന്ദ്രനെയും മുംബൈക്ക് വിളിപ്പിക്കാനുളള തീരുമാനം മാറ്റിവെച്ചാണ് പവാ‍ർ ഇങ്ങനെ ഒരു സമീപനം സ്വീകരിച്ചത്.

എങ്കിലും പവാറിനെ കാണാൻ മുംബൈക്ക് പോകാൻ തയാറായിരുന്ന തോമസ്.കെ.തോമസ് അദ്യം 5 നും പിന്നെ 7 നും യാത്ര നിശ്ചയിച്ചിരുന്നു. എന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്ന കാര്യം പറയാനാണെന്ന് മനസിലാക്കിയ ശശീന്ദ്രൻ പവാറുമായുളള കൂടിക്കാഴ്ചക്ക്  പോകാൻ കൂട്ടാക്കിയതുമില്ല. പി.സി.ചാക്കോയുമായുളള കൂടിക്കാഴ്ചയിൽ തോമസ് കെ.തോമസിനെ മന്ത്രിയാക്കുന്നതിൽ മുഖ്യമന്ത്രി ചിലസംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. 

ഇതോടെയാണ് ചാക്കോയുടെ നിര്‍ദേശ പ്രകാരം ശരത് പവാറുമായുളള കൂടിക്കാഴ്ച മാറ്റി വെച്ച് തോമസ്.കെ.തോമസ് മുഖ്യമന്ത്രിയെ കാണാൻ പുറപ്പെട്ടത്. രണ്ട് ദിവസം ശ്രമിച്ചിട്ടാണ് മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചക്ക് തോമസിന് അവസരം ലഭിച്ചത്. ശനിയാഴ്ച മുഖ്യമന്ത്രിയെ കണ്ട തോമസ്.കെ. തോമസിനോട് മന്ത്രി സ്ഥാനം എൻ.സി.പി തീരുമാനിച്ച് അറിയിച്ചാൽ മുന്നണി നേതൃത്വം പരിഗണിക്കുമെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി.

എന്നാൽ തോമസിനെ മന്ത്രിയാക്കുന്നതിലുളള മുഖ്യമന്ത്രിയുടെ ആശങ്ക നീങ്ങിയോ എന്നതിൽ വ്യക്തയില്ല. മുതിർന്ന രാഷ്ട്രീയ നേതാവായ എ.കെ.ശശീന്ദ്രനെ മന്ത്രിയായി നിലനിർത്തുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താൽപര്യമെന്നാണ് സൂചന. രാഷ്ട്രീയത്തിൽ 4 കൊല്ലത്തെ പരിചയം മാത്രമുളള തോമസ്.കെ.തോമസിനെ മന്ത്രിയാക്കിയാൽ വിവാദം ഒഴിയില്ലെന്നതാണ് മുഖ്യമന്ത്രിയുടെ ആശങ്കയെന്നാണ് സൂചന.

 രണ്ടാം പിണറായി സർക്കാരിൻെറ അവശേഷിക്കുന്ന കാലം തോമസ്.കെ.തോമസിനെ മന്ത്രിയാക്കണമെന്ന പാ‍ർട്ടി തീരുമാനം നടപ്പിലാക്കാൻ ദേശിയ നേതൃത്വത്തെ സമീപിക്കുന്നതിനൊപ്പം സംസ്ഥാന നേതൃത്വം മറ്റുവഴികളും തേടുന്നുണ്ട്. ജില്ലാ കമ്മിറ്റികൾ വിളിച്ച് ചേർത്ത് എ.കെ.ശശീന്ദ്രൻെറ രാജി ആവശ്യപ്പെടുക എന്നതാണ് ഒരു തന്ത്രം

ഭൂരിപക്ഷം ജില്ലാകമ്മിറ്റികളും ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് അദ്ദേഹത്തിന് മേൽ കനത്ത സമ്മർദ്ദം ഉണ്ടാക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ പ്രതീക്ഷ. എന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയാൽ എം.എൽ.എ സ്ഥാനവും രാജിവെക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എ.കെ.ശശീന്ദ്രൻ. തനിക്ക് ‘ഗ്രേസ്ഫുള്‍ എക്സിറ്റ്’ വേണമെന്നാണത്രേ ശശീന്ദ്രന്‍റെ ആവശ്യം. 

തന്നെ ഒഴിവാക്കാനുളള സംസ്ഥാന നേതൃത്വത്തിൻെറ തന്ത്രത്തെ നേരിടാനുളള മറുതന്ത്രം എന്ന നിലയിലാണ് ശശീന്ദ്രൻ ഈ സമീപനം സ്വീകരിച്ചത്. പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുന്ന കാര്യം കുറച്ച് നാളുകളായി പാർട്ടി സംസ്ഥാന അധ്യക്ഷനെ അറിയിച്ചിരുന്നുവെന്നും ഇപ്പോൾ മന്ത്രി സ്ഥാനം ഒഴിയുമ്പോൾ അതിന് ഏറ്റവും ഉചിതമായ സമയമാണെന്നുമാണ് ശശീന്ദ്രൻ ഉന്നയിക്കുന്ന വാദം.

എന്നാൽ എം.എൽ.എ സ്ഥാനം രാജിവെച്ചാൽ അത് എൻ.സി.പി സംസ്ഥാന ഘടകത്തിൽ വലിയ പ്രതിസന്ധി ഉണ്ടാക്കും. അത് തിരിച്ചറിഞ്ഞാണ് സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുടെ നീക്കം.”

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ...

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന് തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച...

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക് ഇന്ത്യയുടെ...

കേരളത്തിൽ കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് അതികഠിനമാകുന്നു. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ ഉയരുമെന്ന...

കേരളം പോളിംഗ് ബൂത്തിലേക്ക്: 1252 പത്രികകൾ, ഇന്ന് നിർണ്ണായകം!

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കുന്നു....

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

Related Articles

Popular Categories

spot_imgspot_img