അന്നയെ ഓർമയുണ്ടോ?

കൊച്ചി: അമിത ജോലി ഭാരം നിമിത്തം കൊച്ചി സ്വദേശിയായ ഇരുപത്തിനാലുകാരി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിൽ മരിച്ച് ഒരു വർഷമാകുമ്പോഴും തൊഴിലിടങ്ങളിലെ ചൂഷണത്തെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ അന്വേഷണം വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി. ആരോപണവിധേയരായ അന്താരാഷ്ട്ര കമ്പനി ഏണസ്റ്റ് ആൻഡ് യങ്ങിനെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. കേന്ദ്ര മന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും അന്നയുടെ മാതാപിതാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൊള്ളയായിരുന്നെന്നാണ് ആരോപണം.

കഴിഞ്ഞ വർഷം ജൂലൈ 20നാണ് പൂനെയിലെ ഇ.വൈ കമ്പനിയിലെ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യൻ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്. ജോലി സമയം കഴിഞ്ഞും പണിയെടുപ്പിച്ച് തന്റെ മകളെ കൊന്നതാണെന്ന് കാണിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനി മേധാവിക്ക് അയച്ച കത്ത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇ.വൈ ഇന്ത്യ ചെയർമാന് അയച്ച കത്തിൽ മകൾ അനുഭവിച്ച തൊഴിൽ പീഡനം വിശദീകരിക്കുകയും ചെയ്തു.

പിന്നീടാണ് മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ തൊഴിലിടങ്ങളിലെ ചൂഷണത്തിനിടയായി മരിച്ച അന്നയുടെ വിഷയം കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പ്രശ്‌നത്തിൽ ഉടൻ ഇടപെടുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ പ്രതികരിച്ചിരുന്നു. എന്നാൽ ഒരു വർഷമായിട്ടും ഒന്നും സംഭവിച്ചില്ല. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് അന്നയുടെ മരണത്തിന് കാരണമെന്ന് ഡോക്ടർമാർ മാതാപിതാക്കളോട് വ്യക്തമാക്കിയിരുന്നു.

ഇ.വൈയിൽ ജോലിക്ക് കയറി നാല് മാസത്തിനകം ഒരു ചെറുപ്പക്കാരി അമിതജോലി ഭാരത്താൽ മരിച്ചതിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ പിന്നീട് നാളിതുവരെ ഒരു നടപടിയും കമ്പനിക്കെതിരെ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. വർക്ക് ലൈഫ് ബാലൻസ് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നൊക്കെ ആയിരുന്നു കേന്ദ്ര സർക്കാർ അന്നയുടെ മരണം വിവാദമായ സമയത്ത് പ്രതികരിച്ചത്.

അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശവും നൽകിയിരുന്നു. എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിർദേശം നൽകിയിരുന്നു എങ്കിലും ഇത് സംബന്ധിച്ച് പിന്നീട് എന്തെങ്കിലും സംഭവിച്ചതായി ആർക്കും അറിവില്ല.

അന്നയുടെ മരണം ദേശീയ തലത്തിൽ വിവാദമായ ഘട്ടത്തിൽ ഭരണ- പ്രതിപക്ഷ നേതാക്കൾ നിരനിരയായി വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. ആ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിൽ ഇവരാരും ഒന്നും ചെയ്യുകയോ ഈ വിഷയം ഫോളോ അപ്പ് ചെയ്യുകയോ ചെയ്തില്ല. അതുകൊണ്ട് തന്നെ കേന്ദ്ര തൊഴിൽ മന്ത്രാലയം ഒന്നും ചെയ്യാതെ ഒളിച്ചു കളി ഇപ്പോഴും തുടരുകയാണ്. അന്നയുടെ മരണത്തെക്കുറിച്ചും ഇ.വൈയുടെ തൊഴിൽ ചൂഷണത്തെ കുറിച്ചും അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

അന്ന സെബാസ്റ്റിൻ ജോലി ചെയ്തിരുന്ന ഏണസ്റ്റ് ആൻഡ് യങ് (ഇവൈ) കമ്പനിക്ക് രജിസ്ട്രേഷൻ ഇല്ല; 2007 മുതൽ പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാറിന്റെ അനുമതി ഇല്ലാതെ

കടുത്ത ജോലി സമ്മർദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റിൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൂനെയിലെ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇ-മെയിൽ വന്നത് രണ്ടു ദിവസം മുമ്പാണ്. ഇതിനു പിന്നാലെ ഏണസ്റ്റ് ആൻഡ് യങ് (ഇവൈ) കമ്പനിക്ക് രജിസ്ട്രേഷൻ ഇല്ലെന്ന റിപ്പോർട്ട് പുറത്ത്.

കമ്പനി ഓഫിസിൽ മഹാരാഷ്ട്ര തൊഴിൽവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 2007 മുതൽ സംസ്ഥാന സർക്കാറിന്റെ അനുമതി ഇല്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് മഹാരാഷ്ട്ര അഡീഷണൽ ലേബർ കമ്മിഷണർ ശൈലേന്ദ്ര പോൾ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പൂനെയിലെ കമ്പനിയിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്​​മെന്റ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷൻ സ്ഥാപനത്തിന് ഇല്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കമ്പനി അധികൃതർ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. നിയമപ്രകാരം പരമാവധി ജോലി സമയം ഓരോ ദിവസവും ഒമ്പത് മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ്.

2024 ഫെബ്രുവരിയിലാണ് കമ്പനി റജിസ്ട്രേഷനായി തൊഴിൽ വകുപ്പിന് അപേക്ഷ നൽകിയത്. എന്നാൽ 2007 മുതൽ റജിസ്ട്രേഷൻ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് നിരസിക്കുകയായിരുന്നുവെന്നും റോയിട്ടേഴ്സ് പറയുന്നു.

റജിസ്ട്രേഷൻ അപേക്ഷ വൈകിയതിൽ കാരണം വിശദീകരിക്കാൻ കമ്പനിക്ക് ഏഴ് ദിവസത്തെ സമയവും ‘നൽകി

റജിസ്ട്രേഷൻ അപേക്ഷ വൈകിയതിൽ കാരണം വിശദീകരിക്കാൻ കമ്പനിക്ക് ഏഴ് ദിവസത്തെ സമയവും ‘നൽകിയിട്ടുണ്ട്. അന്നയുമായി ബന്ധപ്പെട്ട വിവിധ രേഖകളും ഓഫിസിലെത്തി ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടുണ്ടെന്നും ശൈലേന്ദ്ര പോൾ വ്യക്തമാക്കി.

ആഗോള അക്കൗണ്ടിങ്‌ സ്ഥാപനമായ ഈവൈമിൽ ജോലിക്ക് കയറി നാലു മാസത്തിനകമാണ് കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന മരണപ്പെട്ടത്. കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻ്റായ അന്ന താമസസ്ഥലത്ത് ഇക്കഴിഞ്ഞ ജൂലൈ 20ന് കുഴഞ്ഞുവീണാണ് മരിച്ചത്.

ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെ ഈവൈക്ക് എതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.

മകളുടെ മരണം കമ്പനി അധികൃതകരുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് ആവശ്യപ്പെട്ട് അനിത എഴുതിയ കത്ത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അന്നയുടെ മരണശേഷം കമ്പനി അധികൃതർ ഒന്നും ചെയ്തില്ല.

മകൾ മരിച്ചിട്ട് അവളുടെ ശവസംസ്‌കാര ചടങ്ങിൽ പോലും കമ്പനിയിൽ നിന്നാരും പങ്കെടുത്തില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങേയറ്റം ദയാരഹിതവും മനുഷ്യത്വരഹിതവുമായ പെരുമാറ്റമായിരുന്നു മകളുടെ മരണത്തിനു ശേഷവും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതാണോ നിങ്ങളുടെ തൊഴിൽ സംസ്കാരമെന്നും അനിത കമ്പനി മേധാവിയോട് കത്തിലൂടെ ചോദിച്ചിരുന്നു.

English Summary:

Even a year after the death of 24-year-old chartered accountant Anna Sebastian from Kochi—allegedly due to work-related stress—there has been no concrete action from the central government regarding workplace exploitation. The promised investigation has remained merely a statement, and no action has been taken against the multinational company Ernst & Young, which faces allegations in the case. Anna’s parents have accused the Union Minister and BJP state president of failing to keep their promises.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

മഴമുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട്...

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു....

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img