അടിപൊളി സൂപ്പർ കണ്ടക്ടർ
പത്തനംതിട്ട: കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടറുടെ ഡാൻസ് സൈബറിടങ്ങളിൽ വൈറൽ.
ഗവി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറുടെ പവർ പാക്ക്ഡ് ഡാൻസ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ പിന്നീട് സമൂഹമാധ്യത്തിൽ പങ്കുവെക്കുകയായിരുന്നു.
‘ഷാർജ ടു ഷാർജ’ എന്ന ചിത്രത്തിലെ ‘പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഡാൻസ് കളിക്കുന്നത്.
കണ്ടക്ടറും യാത്രക്കാരും പാട്ടിനൊപ്പം ചുവടുവെക്കുന്നുണ്ട്. യുവാക്കൾക്കൊപ്പമാണ് കണ്ടക്ടർ ചുവടുവയ്ക്കുന്നത് എന്നതും വളരെ ശ്രദ്ധേയമാണ്.
മനോഹരമായ പാട്ടിന്റെ മുഴുവൻ ആവേശവും ഡാൻസ് ചെയ്യുന്നവരിലും കാണാനാകും.
വീഡിയോ പുറത്തുവന്നതോടെ നെറ്റിസൺസും കട്ടസപ്പോർട്ടാണ് കണ്ടക്ടർക്ക് നൽകുന്നത്.
‘അടിപൊളി കണ്ടക്ടർ’ എന്നാണ് പ്രേക്ഷകർ പലരും അഭിപ്രായപ്പെടുന്നത്. ‘കണ്ടക്ടർ സൂപ്പർ’, ‘പൊളിച്ചു’ എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.
കണ്ടകട്റെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ വിളിച്ച് അനുമോദിക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്
പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല
കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു സംവിധാനമായി കാണാനാകില്ലെന്ന് കോടതി അറിയിച്ചു.
ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കൾക്കുള്ളതാണെന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പെട്രോളിയം ട്രേഡേഴ്‌സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ ഹർജിയിലാണ് നടപടി.
ശുചിമുറി വിഷയത്തിൽ തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷൻ, സംസ്ഥാന സർക്കാർ എന്നിവർ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു പമ്പുടമകളുടെ സംഘടന കോടതിയെ സമീപിച്ചത്.
പമ്പുടമകൾ സ്വന്തം ചെലവിൽ ശുചിമുറികൾ നിർമ്മിച്ച് പരിപാലിക്കുന്നത് ഉപഭോക്താക്കളുടെ അത്യാവശ്യത്തിനായാണ്. പൊതുജനം വലിയ രീതിയിൽ ഈ സേവനം ഉപയോഗിക്കാൻ ശ്രമിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നായിരുന്നു ഹർജിക്കാരുടെ വാദം.
ഇത് അംഗീകരിച്ച കോടതി പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനത്തിന് ഉപയോഗിക്കാൻ അനുവദിക്കണം എന്ന് നിർദേശിക്കാൻ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.
സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൊതു ശുചിമുറികൾ നിർമ്മിക്കണം
ഈ ഹർജി പരിഗണിക്കുന്നതിനിടെ സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൊതു ശുചിമുറികൾ നിർമ്മിക്കണം എന്ന് നേരത്തെ തന്നെ തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷന് കോടതി നിർദ്ദേശം നൽകിയിരുന്നു.
പമ്പുകളിലെ ശുചിമുറി ഉപയോഗം ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകൾക്ക് മാത്രമായി നിയന്ത്രിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം.
പെട്രോൾ പമ്പുകളിൽ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ടൊയ്റ്റുലറ്റുകൾ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ പ്രകാരം സംരക്ഷണം ലഭിക്കേണ്ട സ്വകാര്യ സ്വത്തിൽ ഉൾപ്പെടുന്നതാണ്.
2002 ലെ പെട്രോളിയം ആക്ട്, പെട്രോളിയം റൂൾസ് എന്നിവയിലെ പ്രത്യേക വ്യവസ്ഥകൾ പ്രകാരം ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പൊതു ടോയ്ലറ്റുകളായി പരിവർത്തനം ചെയ്യാനോ ചിത്രീകരിക്കാനോ അധികാരികൾക്ക് അധികാരമില്ലെന്ന് ഉത്തരവിറക്കണം എന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
സൗജന്യമായി ലഭിക്കാൻ അർഹതയുള്ള അഞ്ച് സേവനങ്ങൾ
തിരുവനന്തപുരം: പെട്രോൾ പമ്പിലെത്തുന്ന ഉപഭോക്താവിന് അഞ്ച് സേവനങ്ങൾ സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്. അത് സൗജന്യമായും തൃപ്തികരമായും ലഭിച്ചില്ലെങ്കിൽ പരാതി കൊടുക്കാം. ഉടൻ നിയമ നടപടിയുണ്ടാകും.
കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പിലെ ടോയ്‌ലെറ്റ് തുറന്നു നൽകാത്തതിനെ തുടർന്ന് അദ്ധ്യാപിക ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് പരാതി നൽകിയതിനെ തുടർന്ന് പമ്പുടമയ്ക്കെതിരെ 1.65 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
ഉപഭോക്തൃ കാര്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് പമ്പുകളിൽ വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഉപഭോക്തൃ കമ്മിഷണർ മുഹമ്മദ് ഷെഫീക്ക് ഇത്തരം പരിശോധനകൾ ഏകോപിപ്പിക്കും.
ടോയ്‌ലെറ്റുകൾ ഉണ്ടായാൽ മാത്രം പോര, അത് വൃത്തിയായി സൂക്ഷിക്കാനും വെള്ളം ഉൾപ്പെടെ ഉറപ്പാക്കാനും പമ്പുടമകൾ ബാദ്ധ്യസ്ഥരാണ്.
ടോയ്‌ലെറ്റിന്റെ വൃത്തിയിൽ ഉപഭോക്താവിന് തൃപ്തിയില്ലെങ്കിലും പരാതിപ്പെടാം.മറ്റ് സേവനങ്ങൾ:
ശുദ്ധമായ കുടിവെള്ളം കരുതണം
റോഡപകടമുണ്ടായാൽ അടുത്ത് പെട്രോൾ പമ്പുണ്ടെങ്കിൽ പ്രഥമശുശ്രൂഷ കിറ്റ് (ഫസ്റ്റ് എയ്ഡ് ബോക്സ്) ആവശ്യപ്പെടാം.
ഇന്ധനത്തിന്റെ അളവ് കുറഞ്ഞെന്നോ, മായം കലർന്നെന്നോ സംശയമുണ്ടെങ്കിൽഫിൽട്ടർ,അളവ് പരിശോധന ആവശ്യപ്പെടാം
വാഹനത്തിന്റെ ടയറുകളിൽ സൗജന്യമായി വായു നിറയ്ക്കാം.ഇതിനായി ഒരു ജീവനക്കാരനെ പമ്പ് ഉടമ നിയോഗിക്കണം. ഇയാൾക്ക് വാഹന ഉടമ നൽകുന്നത് ടിപ്പാണ്. അതിഷ്ടമുണ്ടെങ്കിൽ കൊടുത്താൽ മതി.
അടിയന്തര സാഹചര്യത്തിൽ പമ്പിൽ നിന്ന് പൊലീസിനെയും ബന്ധുക്കളെയും ഫോണിൽ വിളിക്കാം. ലാൻഡ്‌ലൈൻ/ മൊബൈൽ ഫോൺ സൗകര്യം ഉണ്ടായിരിക്കണം.
English Summary:
The dance performance of a KSRTC bus conductor has gone viral on social media platforms. The video, showcasing the conductor energetically dancing inside the bus, has captured widespread attention and appreciation online.