web analytics

വിഴിഞ്ഞത്ത് ടിപ്പറിൽ നിന്നും കല്ല് തെറിച്ചുവീണ് മരിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ സംസ്കാരം ഇന്ന്; മൃതദേഹം വീട്ടിൽ എത്തിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

ടിപ്പറിൽ നിന്നും കല്ല് തെറിച്ചുവീണ് മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം ഇന്ന് നടക്കും. കോളേജിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചു. 11 മണിക്കാണ് സംസ്കാരം. വിഴിഞ്ഞം മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തുവാണ്ഇന്നല മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ അദാനി തുറമുഖത്തേയ്ക്ക് കൊണ്ടുവന്ന കല്ലുകൊണ്ടുവന്ന ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണാണ് അപകടം ഉണ്ടായത്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമന്ന് നിർദേശവും നൽകിയിരുന്നു.

നിംസ് കോളേജ് നാലാം വർഷ വിദ്യാർത്ഥിയായിരുന്നു അനന്തു. അനന്തുവിന്റെ മരണത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് നടക്കുന്നത്. വിഴിഞ്ഞം ഇൻ്റ‍ർനാഷ്നൽ പോർട്ട് പ്രൊട്ടക്ഷൻ കൗൺസിൽ എന്ന സംഘടനയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ ധർണ നടത്തിക്കൊണ്ടിരിക്കുകയാണ്. തുറുമുഖ നിർമ്മാണത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് സമരം നടത്തുന്നത്. തുറമുഖത്തിനകത്തേക്കുള്ള പാതയിൽ കയറുകെട്ടി ​ഗതാ​ഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്.

Read also: നീറ്റ് കോച്ചിംഗിന് പോയ 16 കാരി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി അജ്ഞാത സംഘം; തടവിലാക്കിയ ഫോട്ടോകൾ അയച്ചു; 30 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന് കുട്ടിയുടെ അച്ഛൻ; പരാതി

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

Related Articles

Popular Categories

spot_imgspot_img