നെയ്യാറ്റിൻകര ഗോപന്‍റെ സമാധി ക്ഷേത്രമാക്കും
നെയ്യാറ്റിന്‍കര: ഏറെ വിവാദമായ നെയ്യാറ്റിന്‍കര ഗോപന്റെ സമാധി ക്ഷേത്രമാക്കാന്‍ തീരുമാനം. ഓണത്തിന് ശേഷം ക്ഷേത്രത്തിന്റെ പണികള്‍ ആരംഭിക്കാനാണ് ധാരണ.
നിലവില്‍ ഗോപന്റെ സമാധി പീഠം പുതുക്കി പണിയുകയും അതിന് മുകളിലായി ശിവലിംഗം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഋഷി പീഠം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇവിടെ പൂജ നടക്കുന്നുണ്ട് എന്നും കുടുംബം പറയുന്നു.
പൂജയില്‍ പങ്കെടുക്കാന്‍ നിരവിധി ആളുകള്‍ എത്തുന്നുണ്ട് എന്നും ആണ് കുടുംബത്തിന്റെ അവകാശ വാദം.
നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്റെ മരണത്തെ തുടര്‍ന്ന് നിരവധി അപ്രതീക്ഷിത സംഭവങ്ങളാണ് ഉണ്ടായത്.
എന്നാൽ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ല എന്ന് കണ്ടെത്തിയ ശേഷമായിരുന്നു മൃതദേഹം സംസ്കരിച്ചത്.
ജനുവരി 16നായിരുന്നു കേരളത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയ നെയ്യാറ്റിൻകര ഗോപന്‍റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയത്.
നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് അദ്ദേഹത്തിന്റെ മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപൻ്റെ മരണം കേരളം മൊത്തം ചര്‍ച്ചയായത്.
പൊളിച്ച സമാധിത്തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ സമാധി ക്ഷേത്രമാക്കാൻ തീരുമാനിച്ചത്.
നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: റിപ്പോർട്ടിൽ പറയുന്നത്:
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ഗോപന്റെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അസ്വാഭാവികമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഒന്നും കണ്ടെത്തിയിട്ടില്ല.
എന്നാൽ ഗോപനു ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലിവർ സിറോസിസ് ബാധിതനായിരുന്നു. ഹൃദയധമനികൾ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലിൽ ഗുരുതരമായ നിലയിൽ അൾസറുണ്ടായിരുന്നു.
അതേസമയം, ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല.
Summary: The controversial Neyyattinkara Gopan’s memorial is set to be converted into a temple, with construction expected to begin after Onam. The existing memorial has been renovated with a Shiva Linga installed, now named Rishi Peedam.