News4media TOP NEWS
കൗമാരക്കാരിയെ ലൈഗികമായി ചൂഷണം ചെയ്തു, നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടു; യു.എസ്.ൽ ഡിറ്റക്ടീവിന് ലഭിച്ച ശിക്ഷയിങ്ങനെ: കോഴിക്കോട് തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേർക്ക് പരിക്ക് കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം; കുഴഞ്ഞു വീണ വിദ്യാർത്ഥിയ്ക്ക് രക്ഷകരായി സഹപാഠികൾ, സംഭവം തൃശൂർ ചാവക്കാട് മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയിറക്കില്ല; ഉറപ്പു നൽകി മുഖ്യമന്ത്രി, സമരസമിതിയുമായി ചർച്ച

തറക്കല്ലിട്ടാൽ പിന്നെ എല്ലാം ശടപടേന്ന്; ശബരിമല റോപ്‍ വേ പദ്ധതി രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാനുള്ള തയ്യാറാടെുപ്പിൽ കരാർ കമ്പനി

തറക്കല്ലിട്ടാൽ പിന്നെ എല്ലാം ശടപടേന്ന്; ശബരിമല റോപ്‍ വേ പദ്ധതി രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാനുള്ള തയ്യാറാടെുപ്പിൽ കരാർ കമ്പനി
November 22, 2024

പത്തനംതിട്ട: 14 വർഷത്തോളം പഴക്കമുള്ള ശബരിമലയിലെ റോപ്‍ വേ പദ്ധതി രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാനുള്ള തയ്യാറാടെുപ്പിൽ കരാർ കമ്പനി.

തറക്കല്ലിട്ടാൽ അപ്പോൾ തന്നെ പണി തുടങ്ങി വേഗത്തിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വിട്ടു നൽകിയ ഉത്തരവ് വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.

കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി കൂടി ലഭിച്ചാൽ ശബരിമലയിൽ റോപ് വേ നിർമ്മാണം ഉടൻ തുടങ്ങാനാകും.

മാളികുപ്പുറം ക്ഷേത്രത്തിന് പിന്നിലാകും റോപ് വേയുടെ സന്നിധാനത്തെ സ്റ്റേഷൻ വരുക. 2.7 കിലോമീറ്ററിന് അപ്പുറം പമ്പ ഹിൽടോപ്പ് സ്റ്റേഷനിലാണ് മറ്റൊരു റോപ് വേ.

ശബരിമല മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായുള്ള പദ്ധതിക്ക് 2011 ൽ ആഗോള കരാർ വിളിക്കുകയും 2015 ൽ കരാർ ഉറപ്പിക്കുകയും ചെയ്ത പദ്ധതി ആയിരുന്നു. 18 സ്റ്റെപ്പ് ദാമോദർ കേബിള്‍ കാർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് അന്ന് കരാർ നേടിയത്.

വനനശീകരണം ചൂണ്ടികാട്ടി പദ്ധതിയെ വനംവകുപ്പ് തുടക്കത്തിൽ തന്നെ എതിർക്കുകയായിരുന്നു. ആദ്യ പദ്ധതി രൂപരേഖപ്രകാരം 200 ലധികം മരങ്ങള്‍ മുറിക്കേണ്ടിവരുമെന്നായിരുന്നു കണക്ക്. രണ്ട് സ്റ്റേഷനുകളും വനംഭൂമിയിലായിരുന്നു എന്നതായിരുന്നു മറ്റൊരു പ്രശ്നം.

എന്നാൽ പിന്നീട് രൂപ രേഖ വീണ്ടും മാറ്റിയതോടെ ശബരിമല റോപ്‍ വേ സ്വപ്നത്തിന് വീണ്ടും ജീവൻ വക്കുകയായിരുന്നു.

ശബരിപാതക്ക് സമീപത്തേക്ക് പദ്ധതി മാറ്റിയപ്പോള്‍ മുറിക്കേണ്ട മരങ്ങള്‍ 80 ആയി കുറഞ്ഞു.സ്ഥാപിക്കേണ്ട ടവറുകളുടെ എണ്ണം ഏഴിൽ നിന്ന് അഞ്ച് ആയി കുറഞ്ഞു. ആംബുലൻസ് കേബിള്‍ കാറുകള്‍ ഉള്‍പ്പെടെ 40 മുതൽ 60 കേബിള്‍ കാറുകള്‍ വരെയാണ് ഉണ്ടാകുക.

റോപ് വേ വഴി സാധനങ്ങളും രോഗികളെയും എത്തിക്കാൻ പത്തുമിനിറ്റ് മതിയാകും എന്നതാണ് നേട്ടം. ബി ഒ ടി അടിസ്ഥാനത്തിലാകും പദ്ധതി നടപ്പിലാക്കുക. ശബരിമലയിൽ ഏറ്റെടുത്ത വനഭൂമിക്ക് പകരം കൊല്ലം പുനലൂർ താലൂക്കിലാണ് റവന്യൂ ഭൂമി വിട്ടുനൽകി. നിരവധി കടമ്പകള്‍ കടന്നാണ് പദ്ധതി ഇപ്പോള്‍ യഥാർത്ഥ്യത്തിലേക്കടുക്കുന്നത്

Related Articles
News4media
  • Featured News
  • Kerala
  • News

വൈദ്യുതി കണക്ഷനുള്ള അപേക്ഷ ഉൾപ്പെടെ ഇനിയെല്ലാം ഓൺലൈനിൽ, പുതിയ തീരുമാനവുമായി കെഎസ്ഇബി; മാറ്റം ഡിസംബർ ...

News4media
  • Health
  • India
  • News

ലോകത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ അഞ്ചാംപനി സാധ്യത വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ നടുക്കു...

News4media
  • Kerala
  • News
  • Top News

കോഴിക്കോട് തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേർക്ക് പരിക്...

News4media
  • Kerala
  • News
  • Top News

കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം; കുഴഞ്ഞു വീണ വിദ്യാർത്ഥിയ്ക്ക് രക്ഷകരായി സഹപാഠികൾ, സംഭവം തൃശൂർ ചാവക...

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിട...

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Kerala
  • Top News

സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]