ഇനി ​ഗവർണർ സർക്കാർ പോര് മുറുകും

ഇനി ​ഗവർണർ സർക്കാർ പോര് മുറുകും

തിരുവനന്തപുരം: കേരള സർക്കാരും ഗവർണർ രാജേന്ദ്ര ആർലേക്കറും തമ്മിലുള്ള പോര് വരും ദിവസങ്ങളിൽ കനക്കും എന്ന് ഉറപ്പ്.

ചാൻസലർ കൂടിയായ ഗവർണറോട് അനാദരവ് കാണിച്ചെന്നാരോപിച്ച് കേരള സർവകലാശാലാ റജിസ്ട്രാറെ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്തത് ഇന്നലെയായിരുന്നു.

സെനറ്റ് ഹാളിലെ ഗവർണറുടെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് നടപടി.

സർവകലാശാല തലപ്പത്തെ രാഷ്ട്രീയം കൂടി വ്യക്തമാക്കുന്നതാണ് റജിസ്ട്രാർ ഡോ. കെ.എസ്.അനിൽ കുമാറിന്റെ സസ്‌പെൻഷൻ.

ഗവർണറോട് അനാദരവു കാട്ടിയെന്നും ബാഹ്യസമ്മർദങ്ങൾക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു.

ഈ ചടങ്ങിനിടെയുണ്ടായ സംഭവങ്ങളിൽ റജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഗവർണർക്കു വിസി റിപ്പോർട്ട് നൽകിയിരുന്നു.

സീനിയർ ജോയിന്റ് റജിസ്ട്രാർ പി. ഹരികുമാറിന് റജിസ്ട്രാറുടെ ചുമതല നൽകി. രാജ്ഭവന്റെ അതൃപ്തി തന്നെയാണ് വിസിയിലൂടെ വ്യക്തമായത്.

വിസിയുടെ സവിശേഷ അധികാരം ഉപയോഗിച്ചാണ് സിൻഡിക്കറ്റിനെ മറികടന്ന് നിലവിൽ വിസിയുടെ നടപടി ഉണ്ടായിരിക്കുന്നത്. ഇതിൽ സിപിഎം അടക്കം കടുത്ത വിമർശനവുമായി രംഗത്ത് എത്തി കഴിഞ്ഞു.

തെരുവിൽ ഇറങ്ങി സമരം ചെയ്യുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. ജൂൺ 25ന് സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

തുടർന്ന് പരിപാടിക്ക് നൽകി അനുമതി റജിസ്ട്രാർ റദ്ദാക്കി. അപ്പോഴേക്കും ഗവർണർ സർവകലാശാലയിൽ എത്തുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ വിവാദത്തിൽ സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വൈസ് ചാൻസലർ. പ്രത്യേക അധികാരം ഉപയോഗിച്ചാണ് വി സി രജിസ്ട്രാർക്കെതിരെ നടപടി സ്വീകരിച്ചത്.

വി സി ഡോ. മോഹൻ കുന്നുമ്മൽ ആണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. പകരം ചുമതല ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകാനാണ് തീരുമാനം.

കെ എസ് അനിൽകുമാർ ചാൻസലർ കൂടിയായ ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നൽകിയതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ വേദിയിൽ ഉപയോഗിച്ച മത ചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്നും ആണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

ഭാരതാംബ വിവാദത്തിന് പിന്നാലെ സർവകലാശാല സെനറ്റ് ഹാളിൽ നടന്ന സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസിലർ ഗവർണർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

സെനറ്റ് ഹാളിൽ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വലിയ വിവാദമായിരുന്നു.

സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിൽ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു.

ജൂൺ 25ന് സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഇടം പിടിച്ചതിനെ തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പരിപാടി റദ്ദാക്കിയതായി അറിയിച്ച് രജിസ്ട്രാർ സംഘാടകർക്ക് ഇ–മെയിൽ അയച്ചു.

എന്നാൽ അപ്പോഴേക്കും ഗവർണർ സർവകലാശാലയിൽ എത്തുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. സർവകലാശാല ചട്ടങ്ങൾക്കു വിരുദ്ധമായി മതചിഹ്നങ്ങൾ പരിപാടിയിൽ ഉപയോഗിച്ചുവെന്നാണ് രജിസ്ട്രാർ ചൂണ്ടിക്കാട്ടിയിരുന്നത്.

തുടർന്ന് ഇക്കാര്യത്തിൽ വൈസ് ചാൻസലർ രജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ആദ്യം നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സസ്‌പെൻഷൻ നടപടി ഉണ്ടായത്.

‘ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രം’; ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്

തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറിന് കത്ത് അയച്ച് സംസ്ഥാന മന്ത്രിസഭ. ഔദ്യോഗികമായ പൊതുപരിപാടിയിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ.

മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചർച്ചയെ ഉദ്ധരിച്ചാണ് സർക്കാരിന്റെ വിശദീകരണം. സാമുദായികമോ സാമൂഹികമോ ആയ പരിഗണനകൾ ദേശീയപതാക രൂപകല്പന ചെയ്തപ്പോൾ ഉണ്ടായിരുന്നില്ല എന്നും കത്തിൽ പറയുന്നു.

രാജ്ഭവൻ സംഘടിപ്പിക്കുന്ന പരിപാടികളിൽ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണം. ഇതുസംബന്ധിച്ച് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകണമെന്നും സർക്കാർ വ്യക്തമാക്കി.

ജൂൺ 25ന് ചേർന്ന മന്ത്രിസഭ ഇക്കാര്യങ്ങൾ ചർച്ച ചെയ്ത ശേഷമാണ് ഗവർണർക്ക് സന്ദേശം കൈമാറുന്നതെന്ന് കത്തിൽ പറയുന്നു.

ഭാരതാംബയുടെ മഹത്വവും രാജ്ഭവനിലെ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയ മന്ത്രി വി ശിവൻകുട്ടിയുടെ നടപടിക്കെതിരെയും ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ENGLISH SUMMARY:

The clash between the Kerala government and Governor Arif Mohammed Khan is expected to intensify in the coming days. The tension escalated after University of Kerala Vice Chancellor Dr. Mohan Kunnummal suspended the university registrar, citing alleged disrespect shown to the Governor, who also serves as the Chancellor.

spot_imgspot_img
spot_imgspot_img

Latest news

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ്...

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ ന്യൂഡൽഹി: ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക്...

Other news

ബാബ രാംദേവിന് തിരിച്ചടി

ബാബ രാംദേവിന് തിരിച്ചടി ന്യൂഡൽഹി: മറ്റ് ബ്രാൻഡുകൾ വിൽക്കുന്ന ച്യവനപ്രാശിൽ മെർക്കുറിയുടെ അംശം...

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ക്യാപ്റ്റൻ – മേജർ തർക്കത്തിന് പിന്നാലെ ഖദർ വിവാദം

ക്യാപ്റ്റൻ – മേജർ തർക്കത്തിന് പിന്നാലെ ഖദർ വിവാദം തിരുവനന്തപുരം: ക്യാപ്റ്റൻ –...

ഇരുപതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു

ഇരുപതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു തിരുവനന്തപുരം: തിരുവനന്തപുരത്ത് അക്രമാസക്തനായ തെരുവുനായ ഇരുപതോളം പേരെ...

അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ ജൂൺ; ഇക്കഴിഞ്ഞ ജൂൺ മാസത്തിന് ചില പ്രത്യേകതകൾ ഉണ്ട്..!

അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ ജൂണായിരുന്നു ഈ കഴിഞ്ഞ മാസം...

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ്...

Related Articles

Popular Categories

spot_imgspot_img