കൊച്ചി: എറണാകുളത്ത് ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. എറണാകുളം പുത്തൻവേലിക്കരയിലാണ് സംഭവം. മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.
പുത്തൻവേലിക്കരയിൽ തന്നെ താമസിക്കുന്ന പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
Read Also:‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് പൃഥ്വിരാജ്? പ്രതികരണവുമായി ഇടവേള ബാബു