web analytics

യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്

യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്

കൊച്ചി: മുഖ്യമന്ത്രിയുടെ അതിവേഗ ഇടപെടലിൽ. യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചു.

കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ 

മരണപ്പെട്ട അഞ്ച് മലയാളികളുടെ  മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും.

 ഞായറാഴ്ച രാവിലെ 8.45 ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. 

മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ  സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക. 

കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു

കെനിയയിൽ നിന്നും കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുൻകരുതൽ നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അതിവേഗ ഇടപെടിലിനെ തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു. 

കെനിയയിൽ നിന്നു  ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. 

ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു.  കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തിര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു. 

ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടു. നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാ രുമായി അടിയന്തിര ഇടപെടൽ നടത്തി. 

സത്യത്തിനും നീതിക്കും വേണ്ടി ജീവിതം സമർപ്പിച്ച രാഷ്ട്ര പിതാവിന്റെ പേരക്കുട്ടിയുടെ മകൾ ജയിലിൽ

ഇതേത്തുടർന്ന് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി നൽകുകയായിരുന്നു.   

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്  മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങും.

വിമാനത്തിൽ ഒപ്പമുണ്ടാകും

ഇവിടെ നിന്നും മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോകും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തിൽ ഒപ്പമുണ്ടാകും. 

ദുരന്തത്തിന്റെ ഉത്തരം തേടി; ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്യുന്നു

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം  സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. 

ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ.

നെയ്റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.

English Summary

The Chief Minister has intervened to relax the Yellow Fever vaccination requirements. However, I couldn’t find specific details on the relaxation or the context behind this decision.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം:...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ...

Related Articles

Popular Categories

spot_imgspot_img