ഈവർഷം എസ്.എസ്.കെ.ക്കു കിട്ടേണ്ട 513 കോടിരൂപയും കഴിഞ്ഞവർഷത്തെ 153 കോടി രൂപയും ഇനി കിട്ടുമോ? കേന്ദ്രസർക്കാരിന്റെ ‘പി.എം-ശ്രീ സ്‌കൂൾ’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കില്ല

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ‘പി.എം-ശ്രീ സ്‌കൂൾ’ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്ന തീരുമാനവുമായി കേരള സർക്കാർ.

പി.എം-ശ്രീ ധാരണാപത്രത്തിൽ ഒപ്പിടേണ്ടതില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനിച്ചതോടെയാണ് ‘പി.എം-ശ്രീ സ്‌കൂൾ’ പ​​ദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉറപ്പായത്. ഇതോടെ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരുമായുള്ള തർക്കം കൂടുതൽ രൂക്ഷമാകും.

സിപിഐ മന്ത്രിമാരുടെ ശക്തമായ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് ‘പി.എം-ശ്രീ സ്‌കൂൾ’ പദ്ധതി സംസ്ഥാന സർക്കാർ ഒഴിവാക്കുന്നത്. ‘പി.എം-ശ്രീ സ്‌കൂൾ’ പദ്ധതി നടപ്പാക്കിയാൽ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) നടപ്പാക്കേണ്ടിവരുമെന്ന് സിപിഐ പറയുന്നു.

ഇതിനൊപ്പം ഒരോ ബ്ലോക്കിലെയും രണ്ട് സ്കൂളുകൾ വീതം കേന്ദ്രസർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിലാകും എന്നതും പ്രധാന പ്രശ്നമായി സിപിഐ ഉയർത്തിക്കാട്ടിയതോടെയാണ് പി.എം-ശ്രീ സ്‌കൂൾ കേരളത്തിൽ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.

വിദ്യാഭ്യാസത്തിൽ സ്വകാര്യവത്കരണവും വർഗീയവത്കരണവും പ്രോത്സാഹിപ്പിക്കുന്നതാണ് എൻ.ഇ.പി.യെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. പി.എം-ശ്രീ ധാരണാപത്രത്തിൽ ഒപ്പിടേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ വിവിധ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസപദ്ധതികൾ നടപ്പാക്കുന്ന സമഗ്രശിക്ഷാ കേരള (എസ്.എസ്.കെ.)ത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്.

കേരളം ധാരണാപത്രം ഒപ്പിടാത്തതിനാൽ ഈവർഷം എസ്.എസ്.കെ.ക്കു കിട്ടേണ്ട 513 കോടിരൂപയും കഴിഞ്ഞവർഷത്തെ 153 കോടി രൂപയും കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്.

സമ്മർദമേറിയതോടെ, കേന്ദ്രസഹായം നഷ്ടപ്പെടാതിരിക്കാൻ പി.എം-ശ്രീ നടപ്പാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ആദ്യം തയ്യാറായി. എന്നാൽ സി.പി.ഐ. എതിർത്തതോടെ നയപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിലുള്ള തർക്കം കണക്കിലെടുത്ത്, പി.എം-ശ്രീ ധാരണാപത്രത്തിൽ ഒപ്പിടേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനം 40 ശതമാനം തുക ചെലവഴിക്കണമെന്നിരിക്കേ, കേന്ദ്രസമ്മർദത്തിനു വഴങ്ങുന്നതും ചോദ്യംചെയ്യപ്പെട്ടതോടെയാണ് പദ്ധതി വേണ്ടെന്ന് വച്ചത്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നപേരിൽ 2023-27 വർഷത്തേക്കുള്ള കേന്ദ്രപദ്ധതിയാണ് ഇത്. ഒരു ബ്ലോക്കിൽ ബി.ആർ.സി.ക്കുകീഴിലെ രണ്ടു സ്കൂൾകേന്ദ്രങ്ങൾ തിരഞ്ഞെടുക്കും. എൻ.ഇ.പി.യും കേന്ദ്രസിലബസുമാണ് തിരഞ്ഞെടുക്കുന്ന സ്കൂളുകളിൽ നടപ്പാക്കുക. എൻ.ഇ.പി.യുടെ പുരോഗതി ഈ സ്‌കൂളിൽ പ്രദർശിപ്പിക്കണം. സ്കൂളുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം സഹിതം പി.എം-ശ്രീ സ്‌കൂൾ എന്ന ബോർഡും പ്രദർശിപ്പിക്കും.

പദ്ധതി നടപ്പാക്കിയാൽ ഒരു ബ്ലോക്കിലെ രണ്ടു സ്‌കൂൾ എന്ന നിലയിൽ കേന്ദ്രനിയന്ത്രണത്തിലാവുമെന്നതാണ് സംസ്ഥാനത്തിൻ്റെ പ്രധാനപ്പെട്ട ആശങ്കകളിലൊന്ന്. ഇതുകൂടാതെ എൻ.ഇ.പി. പൂർണമായി നടപ്പാക്കേണ്ടിവരും. കേന്ദ്രപാഠ്യപദ്ധതി പൊതുവിദ്യാഭ്യാസത്തെ രണ്ടുതട്ടിലാക്കുമെന്ന ആശങ്കയും കേരളം പങ്കുവെയ്ക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ…. ആൽബർട്ട് അൽഫോൻസോ, പോൾ...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Related Articles

Popular Categories

spot_imgspot_img