നനഞ്ഞ പടക്കമായി ഭാരത് ബന്ദ്; ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയതോടെ പ്രതിഷേധം അപ്രസക്തമായി; സമരക്കാർ പറയുന്നത് ഇങ്ങനെ…

ദില്ലി: ഭാരത് ബന്ദ് അപ്രസക്തമാക്കി കേന്ദ്രത്തിൻ്റെ പുതിയ പ്രഖ്യാപനം. ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയതോടെയാണ് പ്രതിഷേധം അപ്രസക്തമായത്. പരസ്യം പിൻവലിക്കണമെന്ന് യുപിഎസ്‍സിക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി.The Center’s new announcement made Bharat Bandh irrelevant

റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതിയാണ് ഭാരത് ബന്ദിന് ആഹ്വാനം നൽകിയത്. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്നായിരുന്നു സുപ്രീം കോടതി വിധി.

ലാറ്ററൽ എൻട്രി നിയമനങ്ങൾക്കെതിരെ ഘടകകക്ഷികളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളിൽ കോൺട്രാക്ട് ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനായിരുന്നു കേന്ദ്ര സർക്കാരിന്റെ നീക്കം. ഇത് തന്നെയായിരുന്നു ഭാരത് ബന്ദ് പ്രഖ്യാപിക്കാനുള്ള കാരണവും.

പത്ത് ജോയിന്റ് സെക്രട്ടറിമാര്‍, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലകളില്‍നിന്ന് നിയമിക്കാനായിരുന്നു കേന്ദ്ര തീരുമാനം.

ഒന്നര ലക്ഷം മുതല്‍ 2.7 വരെയാണ് ശമ്പളം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നത്.

സമരക്കാർ പറയുന്നത്…

എസ് സി , എസ് ടി ലിസ്റ്റും സംവരണവും അട്ടിമറിക്കുന്ന ആഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധിക്കും കേന്ദ്രസർക്കാർ തീരുമാനത്തിനുമെതിരെ നാളെ വിവിധ ആദിവാസി ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഭാരത് ബന്ദ് നടക്കും.

കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്നും സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

നിർബന്ധമായി വാഹനങ്ങൾ തടയുകയോ, കടകൾ അടപ്പിക്കുകയോ ചെയ്യില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെൻ്റിൽ നിയമനിർമ്മാണം നടത്തണമെന്നതാണ് സംഘടനകളുടെ മുഖ്യമായ ആവശ്യം.

ഭരണഘടനയുടെ 341 ഉം, 342 ഉം വകുപ്പുകളനുസരിച്ച് പാർലമെൻറ് അംഗീകാരം നൽകുന്ന എസ് സി / എസ് ടി ലിസ്റ്റ് രാഷ്ട്രപതിയാണ് വിജ്ഞാപനം ചെയ്യുന്നത്.

ഈ ലിസ്റ്റിൽ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കൽ, മാറ്റങ്ങൾ എന്നിവ വരുത്താൻ പാർലമെൻ്റിന് മാത്രമേ മേൽപറഞ്ഞ വകുപ്പുകൾ അനുസരിച്ച് അധികാരമുള്ളു.

ജാതി വ്യവസ്ഥയുടെ ഭാഗമായ അയിത്തത്തിന് (Untouch­a­bil­i­ty) വിധേയമായി മാറ്റി നിർത്തപ്പെട്ടവരെ ഒരു വിഭാഗമായി (Class) കണക്കാക്കിയാണ് പട്ടികജാതി (Sched­uled Caste) ലിസ്റ്റ് തയ്യാറാക്കുന്നത്. ആചാരാനുഷ്‌ഠാനങ്ങൾ, ഭാഷകൾ, വിശ്വാസരീതികൾ എന്നിവയിൽ വൈവിധ്യമുണ്ടാകാമെങ്കിലും അയിത്തത്തിന് വിധേയമായതിനാൽ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നോക്കം നിന്നവരെ ഏകതാന (homoge­nous) സ്വഭാവമുള്ളവരായി കണക്കാക്കുന്നു.

ഈ വിഭാഗങ്ങൾക്കിടയിൽ മേൽതട്ടും കീഴ്ത്തട്ടുമില്ല. അതുപോലെ സവിശേഷമായ വംശീയ സ്വഭാവങ്ങളും ഒറ്റപ്പെട്ട ജീവിതസാഹചര്യവുമുള്ളവരെ പട്ടികവർഗ്ഗക്കാരായും (Sched­uled Tribes) കണക്കാക്കുന്നു. എന്നാൽ പട്ടികജാതി — വർഗ്ഗക്കാർ വൈവിധ്യമാർന്ന (het­oroge­nous) സ്വഭാവമുള്ളവരാണെന്നും അവർക്കിടയിൽ ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും വിലയിരുത്തി ജാതിയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരം തിരിക്കണമെന്നാണ് (Sub­clas­si­fy) കോടതിവിധി പറയുന്നത്.

ചില വിഭാഗങ്ങൾ പിന്നോക്കം നിൽക്കുന്നതിന് കാരണം മറ്റ് ചിലർ സംവരണത്തിന്റെ നേട്ടം കൊയ്തെടുക്കുന്നതുകൊണ്ടാണെന്നാണ് കോടതി പറഞ്ഞതിന്റെ രത്നചുരു ക്കം.

നിലവിലുള്ള എസ് സി / എസ് ടി ലിസ്റ്റ് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാന സർക്കാർ വിഭജിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ചുരുക്കത്തിൽ ഇന്ത്യൻ പാർലമെന്റിനും, പ്രസിഡന്റ്റിനും ഭരണഘടന നൽകിയ അധികാരം സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണെന്നും അവർ പറഞ്ഞു. .

ഐഎഎസ്. തസ്‌തികകളിൽ യു.പി.എസ്.സി. യെ മറികടന്ന് സ്വകാര്യവ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനവും പ്രതിഷേധാർഹമാണ്.

കേന്ദ്രതസ്‌തികകളിൽ 45 ഓളം ഡയറക്‌ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ റാങ്കുകളിലാണ് ‘ലാറ്ററൽ എൻട്രി’ (Lat­er­al Entry) എന്ന പേരിൽ നേരിട്ട് നിയമിക്കുന്നത്.

യുപിഎസ് സി.യെയും തൊഴിൽ രഹിതരായ യുവാക്കളെയും നോക്കുകുത്തിയാക്കിയുള്ള സംഘപരിവാർ നിയമനം ഭരണഘടന അട്ടിമറിക്കുന്നതാണ്.

വ്യക്തമായ വിവരങ്ങൾ ഇല്ലാതെ കോടതിയും സർക്കാരും നിയമനിർമ്മാണം നടത്തുന്ന സാഹചര്യത്തിൽ സമഗ്രമായ ജാതിസെൻസസ് ദേശീയ തലത്തിൽ നടത്തണമെന്നതാണ് ഹർത്താലിലൂടെ ആവശ്യപ്പെടുന്നത്.

സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെൻ്റ് നിയമനിർമ്മാണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉൾപ്പെടെ എല്ലാതരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ് സി, എസ് ടി ലിസ്റ്റ് 9-ാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക, സ്വകാര്യനിയമനങ്ങൾ റദ്ദാക്കുക, തുടങ്ങിയവയാണ് മറ്റുള്ള ആവശ്യങ്ങൾ. ഹർത്താലിന് ശേഷം ദേശീയ തലത്തിൽ ഇടപെടുന്നതിന് വേണ്ടി വിവിധ സംഘടനാ നേതൃത്വങ്ങൾ ആഗസ്റ്റ് 24 ന് എറണാകുളം അധ്യാപക ഭവനിൽ ഏകദിന ശില്പശാല നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.ദലിത് ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ ചെയർമാൻ എം. ഗീതാനന്ദൻ, ദലിത് — ആദിവാസി — സ്ത്രീ പൗരാവകാശ കൂട്ടായ്‌മ ജനറൽ കൺവീനർ സി.എസ്. മുരളി , എം കെ വിജയൻ, ജിഷ്ണു ജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

Other news

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

Related Articles

Popular Categories

spot_imgspot_img