web analytics

ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് കേന്ദ്രം സൗജന്യമായി നൽകുന്നു ; കേരളത്തിൽ 200 രൂപ സർവീസ് ചാർജ്‌

ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് കേന്ദ്രം സൗജന്യമായി നൽകുന്നുണ്ട്. പക്ഷേ സംസ്ഥാനസർക്കാർ 200 രൂപ സർവീസ് ചാർജ് ഈടാക്കുന്നു. കാർഡ് അച്ചടി പരിമിതപ്പെടുത്തി ഡിജിറ്റൽ ലൈസൻസ് നൽകാൻ തീരുമാനിച്ചപ്പോഴാണ് മോട്ടോർ വാഹനവകുപ്പ് സർവീസ് ചാർജ് 60 രൂപയിൽനിന്ന് 200 ആക്കിയത്.

കാർഡ് അച്ചടിക്കുന്നവകയിൽ കിട്ടിയ ലാഭം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത്. 60 രൂപ ചെലവ് വരുന്ന കാർഡിന് 200 രൂപയാണ് നേരത്തേ മോട്ടോർവാഹനവകുപ്പ് ഈടാക്കിയിരുന്നത്. അപേക്ഷകരിൽനിന്ന് പണം കൈപ്പറ്റിയിരുന്നെങ്കിലും യഥാസമയം കാർഡ് വിതരണംചെയ്യുന്നതിൽ വീഴ്ചപറ്റി.

കാർഡ് തയ്യാറാക്കാൻ കരാറെടുത്ത സ്ഥാപനത്തിന് പ്രതിഫലം നൽകാത്തതാണ് പ്രതിസന്ധിയായത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ടി.ഐ കാർഡ് അച്ചടി നിർത്തിവെച്ചു. അവരെ പുറത്താക്കാനും പകരം നേരിട്ട് അച്ചടിക്കാനും തീരുമാനിച്ചു. അതിലും പരാജയപ്പെട്ടതോടെയാണ് ഡിജിറ്റൽ നൽകാൻ തീരുമാനിച്ചത്. ഐ.ടി.ഐക്ക് 14 കോടിക്കുമേൽ കുടിശ്ശികയുണ്ട്.

സംസ്ഥാന സർക്കാർ നൽകുന്ന ഡിജിറ്റൽ പകർപ്പ് പ്രിന്റെടുത്ത് കൈവശം സൂക്ഷിക്കണമെങ്കിൽ വീണ്ടും പണം മുടക്കേണ്ടിവരും.. ഇത് സൂക്ഷിക്കാൻ സർക്കാർ മൊബൈൽ ആപ്പുകൾ ഇല്ലെന്നാണ് ന്യൂനത. എന്നാൽ കേന്ദ്രസർക്കാർ നൽകുന്ന പകർപ്പ് മൊബൈൽ ആപ്പുകളിൽ ലഭ്യമാണ്. രാജ്യത്ത് എവിടെയും ഈ ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതി. അതേസമയം കേരളസർക്കാരിന്റെ ഡിജിറ്റൽ പകർപ്പ് ഇതരസംസ്ഥാനങ്ങളിൽ അംഗീകരിക്കണമെന്നില്ല.

English summary : The center provides a free digital copy of the driving license ;there is a service charge of 200 in Kerala

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം...

Related Articles

Popular Categories

spot_imgspot_img