ചെന്നൈ: റോഡരികിൽ നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞു കയറി അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം നടന്നത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെൺമക്കളുമടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.(The car rammed into the bus; A tragic end for 5 people in a family)
തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛർദ്ദിക്കാൻ വേണ്ടി ബസ് നിർത്തിയ സമയത്ത് പിന്നിൽ വന്ന കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.
കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.