കൊച്ചി: ഇന്നലെ രാത്രി പെയ്ത മഴയിൽ അമിതവേഗതയിലെത്തിയ കാർ ആലുവ റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിന്റെ ഗേറ്റും മതിലും തകർത്തു. രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഗേറ്റിനോടൊപ്പമുള്ള മതിലിന്റെ ഭാഗവും തകർന്ന് വീണിട്ടുണ്ട്. സംഭവത്തിൽ കാറിന്റെ ഡ്രൈവർക്ക് പരുക്കേറ്റു.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാകുമ്പോള്‍ എസ്പി ക്യാമ്പ് ഓഫീസില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. വീതി കുറഞ്ഞ റോഡില്‍ അമിത വേഗത്തില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല.