വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പരിസരത്തുള്ള കഫറ്റേരിയ്ക്ക് സമീപം കാനയുടെ ഭാഗമായ കളക്ഷന്‍ പിറ്റില്‍ രാജസ്ഥാന്‍ സ്വദേശികളുടെ കുഞ്ഞ് റിദ്ദന്‍ ജാജു (3) വീഴുകയും പിന്നീട് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ചെയ്ത സംഭവം അതീവ ദു:ഖകരവും ഖേദകരവുമാണെന്ന് സിയാൽ.
ആഭ്യന്തര ടെര്‍മിനലിന് പുറത്തുള്ള ‘ അന്നാ സാറ ‘ കഫേയുടെ പിന്‍ഭാഗത്ത്, പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് സംഭവം നടന്നത്. ഇവിടേയ്ക്ക് നടവഴിയില്ല. ഒരുവശം കെട്ടിടവും മറ്റ് മൂന്നുവശം ബൊഗെയ്ന്‍ വില്ല ചെടികൊണ്ടുള്ള വേലിയുമാണ്.
ഒരു സംഘത്തിന്റെ ഭാഗമായാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഈ പരിസരത്തെത്തിയത്. അല്‍പ്പനേരം കഴിഞ്ഞപ്പോഴാണ് കുട്ടിയെ കാണാതായ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് സിയാല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായത്തോടെ സി.സി.ടി.വി പരിശോധിക്കുകയും കുട്ടി, ചെടിവേലി കടന്ന് കുഴിയില്‍ വീണതായി തിരിച്ചറിയുകയും ചെയ്തു.
ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുക്കുകയും കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സിയാല്‍ വാഹനത്തില്‍ പോലീസ് സാന്നിധ്യത്തില്‍ കുട്ടിയെ, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.42 ഓടെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍നടപടികള്‍ക്കായി സിയാല്‍ അധികൃതര്‍, കുടുംബത്തോടൊപ്പം തന്നെയുണ്ട്. അവര്‍ക്കായി എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. അവരുടെ ദു:ഖത്തില്‍ ഒരിക്കല്‍ കൂടി അനുശോചനം രേഖപ്പെടുത്തുന്നു.