ഇടുക്കിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ രാജമല ( ഇരവികുളം) ദേശീയോദ്യാനത്തിലെ വരയാടുകളുടെ പ്രജനനകാലത്തിന് തുടക്കമായി. കഴിഞ്ഞദിവസം ഉദ്യാനത്തിൽ വരയാടിൻകുട്ടിയെ കണ്ടെത്തിയിരുന്നു. ഇതോടെ ഫെബ്രുവരി ഒന്നുമുതൽ രണ്ടുമാസത്തേക്ക് പാർക്ക് അടച്ചിടും.The breeding season for the striped hyenas in Eravikulam National Park has begun.
പാർക്കിന്റെ ഉൾപ്രദേശങ്ങളിൽ പത്തിലേറെ കുഞ്ഞുങ്ങൾ കാണാമെന്നാണ് വനം വകുപ്പ് കണക്കുകൂട്ടുന്നത്. ഇവ ഉടൻതന്നെ പുറംലോകത്തേയ്ക്ക് ഇറങ്ങും. വംശനാശഭീഷണി നേരിടുന്നവയാണ്.
വരയാടുകൾ എന്നറിയപ്പെടുന്ന നീലഗിരി ഥാർ. ഇവയെ കാണുന്നതിനാണ് സന്ദർശകർ പ്രധാനമായും രാജമലയിൽ എത്തുന്നത്. രാജ മലകുടാതെ പാമ്പാടും ഷോല, ചിന്നാർ എന്നീ പ്രദേശങ്ങലും വരയാടുകളുണ്ട്. ഏപ്രിൽ ഒന്നിന് ഉദ്യാനം തുറന്നുകൊടുക്കും. പിന്നീട് വരയാടുകളുടെ കണക്കെടുക്കും.
97 ചതുരശ്രകിലോമീറ്റർ വരുന്ന ഈവികുളം ദേശീയോദ്യാനത്തിൽ ചെറിയ ഭാഗത്ത് മാത്രമാണ് സന്ദർശകർക്ക് അനുമതിയുള്ളത്.